ഫ്രണ്ട്സ് കാമ്പയിൻ; പൊതുപ്രഭാഷണം സംഘടിപ്പിച്ചു
text_fieldsഫ്രണ്ട്സ് കാമ്പയിന്റെ ഭാഗമായി മനാമ ഏരിയ സംഘടിപ്പിച്ച പരിപാടിയിൽ ജമാൽ നദ്വി ഇരിങ്ങൽ പ്രഭാഷണം നടത്തുന്നു
മനാമ : ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ‘പ്രവാചകൻ; നീതിയുടെ സാക്ഷ്യം’ എന്ന കാമ്പയിനിന്റെ ഭാഗമായി മനാമ ഏരിയ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രണ്ട്സ് സെന്ററിൽ നടന്ന പരിപാടിയിൽ ജമാൽ നദ്വി ഇരിങ്ങൽ വിഷയം അവതരിപ്പിച്ചു.
എല്ലാ മനുഷ്യർക്കും അവരുടെ അവകാശങ്ങൾ ഉറപ്പു വരുത്തുക എന്നതാണ് നീതികൊണ്ട് അർഥമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചതും അവർക്ക് വേദപുസ്തകങ്ങൾ നൽകിയതും ലോകത്ത് നീതി സ്ഥാപിക്കാൻ വേണ്ടിയായിരുന്നു. നീതിയും കാരുണ്യവുമായി ബന്ധപ്പെട്ട നിരവധി സൂക്തങ്ങൾ നിറഞ്ഞതാണ് വിശുദ്ധ ഖുർആൻ. വംശീയതയും കുടുംബമാഹാത്മ്യവും സ്വാർഥതയും പ്രവാചകദർശനം നിരാകരിക്കുന്നു. നീതിയുടെ കാവലാളാവാൻവേണ്ടിയാണ് വിശ്വാസി സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏരിയ പ്രസിഡന്റ് മുഹമ്മദ് മുഹ്യുദ്ദീൻ അധ്യക്ഷതവഹിച്ചു.അവ്വാബ് സുബൈർ ഖിറാഅത്ത് നടത്തി. മുഹമ്മദ് ഷാജി സ്വാഗതവും അസ്ലം വേളം സമാപനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

