ഫ്രണ്ട്സ് കാമ്പയിൻ പൊതുപ്രഭാഷണം സംഘടിപ്പിച്ചു
text_fieldsഫ്രണ്ട്സ് കാമ്പയിൻ, റിഫ ഏരിയ പൊതു പ്രഭാഷണ പരിപാടിയിൽ പി.പി ജാസിർ സംസാരിക്കുന്നു
മനാമ: ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ‘പ്രവാചകൻ; നീതിയുടെ സാക്ഷ്യം’ എന്ന കാമ്പയിനിന്റെ ഭാഗമായി റിഫ ഏരിയ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. ദിശ സെന്ററിൽ നടന്ന പരിപാടിയിൽ യുവപണ്ഡിതനും പ്രഭാഷകനുമായ ജാസിർ പി.പി വിഷയം അവതരിപ്പിച്ചു.
പ്രവാചകൻ മുഹമ്മദ് നബിയോടുള്ള സ്നേഹം യാഥാർഥ്യമാവുന്നത് അദ്ദേഹത്തിന്റെ അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തുമ്പോളാണെന്ന് അദ്ദേഹം പറഞ്ഞു. മുൻഗാമികളായ പ്രവാചക അനുചരന്മാർ അങ്ങനെയാണ് പ്രവാചകനെ സ്നേഹിച്ചത്. മർദിതരും പീഡിതരുമായ ജനവിഭാഗത്തിന്റെ കൂടെയായിരുന്നു എന്നും പ്രവാചകൻ.
നീതിയുടെ സംസ്ഥാപനത്തിൽ അതിജാഗ്രത കാണിച്ച പ്രവാചകൻ സ്വന്തം കുടുംബാംഗങ്ങളോട് പോലും വിട്ടുവീഴ്ച ചെയ്തിരുന്നില്ല. പ്രവാചക ചര്യ ജീവിതത്തിൽ പകർത്തി ജീവിതം മുന്നോട്ട് നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്റ് മൂസ കെ. ഹസൻ അധ്യക്ഷതവഹിച്ചു. റയാൻ സക്കരിയ ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി നജാഹ് കെ സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ് സമാപനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

