മനാമ: ബഹ്റൈൻ 50ാം ദേശീയദിനം, ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ വാർഷികം എന്നിവയോടനുബന്ധിച്ച് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഇന്ത്യ@75, ബഹ്റൈൻ@50 ആഘോഷം സംഘടിപ്പിക്കുന്നു. ഡിസംബർ 16ന് ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷെൻറ സിഞ്ചിലുള്ള ബാഡ്മിൻറൺ കോർട്ടിൽ ബഹ്റൈനിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന ബാഡ്മിൻറൺ ടൂർണമെൻറ് നടത്തും. കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് ഫ്രൻഡ്സ് ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.
ബഹ്റൈനിലെയും ഇന്ത്യയിലെയും പ്രമുഖരും സാമൂഹിക, സാംസ്കാരിക നേതാക്കളും പങ്കെടുക്കുന്ന ദേശീയ ദിനാഘോഷ സംഗമം, വിവിധ കലാപരിപാടികൾ, സെൽഫി കോർണറുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. രാവിലെ എട്ടിന് ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പിൽ ക്രിയാറ്റിനിൻ, എസ്.ജി.പി.ടി, റാൻഡം ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, എസ്.ജി.ഒ.ടി, യൂറിക് ആസിഡ് തുടങ്ങിയവയുടെ സൗജന്യ പരിശോധനയും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമായിരിക്കുമെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വാർത്തകുറിപ്പിൽ അറിയിച്ചു.