ഫ്രൻഡ്സ് അസോസിയേഷൻ സംഘം ഇന്ത്യൻ സ്കൂൾ ഭരണ സമിതിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsഫ്രൻഡ്സ് അസോസിയേഷൻ സംഘം ഇന്ത്യൻ സ്കൂൾ ഭരണ സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രതിനിധി സംഘം ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസുമായും ഭരണ സമിതി അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സ്കൂളിൽ ഏർപ്പെടുത്തിയ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയെ അസോസിയേഷൻ പ്രത്യേകം പ്രശംസിക്കുകയും വിദ്യാർഥികളുടെ ഉയർച്ചക്കും വളർച്ചക്കും ഇത് നിമിത്തമാവുകയും ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
കാനൂ എനർജിയുമായി സഹകരിച്ച് നടപ്പാക്കിയ സൗരോർജ്ജ പദ്ധതിയും ഇന്ത്യൻ സ്കൂളിന് നേട്ടമാണെന്ന് ഭരണ സമിതി വ്യക്തമാക്കി. വിദ്യാഭ്യാസ പുരോഗതിയുമായി ബന്ധപ്പെട്ട വിവിധ നിർദേശങ്ങൾ ഫ്രൻഡ്സ് അസോസിയേഷൻ സംഘം പങ്കുവെച്ചു.
യുദ്ധ സാഹചര്യത്തെ തുടർന്ന് നാട്ടിലേക്ക് പോയ വിദ്യാർഥികൾ തിരിച്ചു വരാത്ത സാഹചര്യത്തിൽ മെയ്, ജൂൺ മാസങ്ങളിൽ ഹൈബ്രിഡ് ക്ലാസുകൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ പുരോഗതിക്കായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നതായി അഡ്വ. ബിനു മണ്ണിൽ വർഗീസ് വ്യക്തമാക്കി. വിവിധ സാമൂഹിക സംഘടനകളുടെയും പ്രവർത്തകരുടെയും പിന്തുണയും സഹായ സഹകരണങ്ങളും കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം പ്രവാസി കുടുംബങ്ങളുടെ മക്കൾക്ക് നൽകുന്നതിന് കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രൻഡ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് മുഹ്യുദ്ദീൻ, വൈസ് പ്രസിഡന്‍റുമാരായ ജമാൽ നദ്വി, സഈദ് റമദാൻ നദ്വി, കേന്ദ്രസമിയംഗം അനീസ് വി.കെ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

