ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല വിദ്യാർഥികളെ ആദരിച്ചു
text_fieldsഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചപ്പോൾ
മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (എഫ്.എ.ടി) 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. തിരുവല്ല പുളിക്കീഴ് ബ്ലോക്ക് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ വിജയികൾക്ക് മൊമന്റോ നൽകി ആദരിച്ചു. ഫാറ്റ് പ്രസിഡന്റ് റോബി ജോർജ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ശ്രീകുമാർ പടിയറ, വർഗീസ് ഡാനിയേൽ, ട്രഷറർ ജോബിൻ ജോൺ, അഡ്വൈസറി ബോർഡ് അംഗങ്ങളായ എബ്രഹാം ജോൺ, ബോബൻ ഇടിക്കുള, മുൻ കമ്മിറ്റിയംഗം ഷിനു എബ്രഹാം (സൗദി) എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് വിനു ഐസക് ശ്രീ ഈപ്പൻ കുര്യനെ പൊന്നാട നൽകി ആദരിച്ചു. പരിപാടികൾക്ക് ഫാറ്റ് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജെയിംസ് ഫിലിപ്, എം.ഡി. രാജീവ്, വി.ഒ. എബ്രഹാം, സജി ചെറിയാൻ, ജോസഫ് ഫിലിപ്പോസ്, മനോജ് ശങ്കർ, മാത്യു പാലിയേക്കര, വിനോദ് കുമാർ, ടോബി മാത്യു, രാജീവ് കുമാർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അനിൽ പാലയിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ബ്ലസ്സൻ മാത്യു നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.