ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല വാർഷികവും ക്രിസ്മസ്-പുതുവത്സരാഘോഷവും 24ന്
text_fieldsഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ഭാരവാഹികൾ വാർത്തസമ്മേളനം നടത്തുന്നു
മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല(എഫ്.എ.ടി) 27ാമത് വാർഷികവും ക്രിസ്മസ്-പുതുവത്സരാഘോഷവും ഈ മാസം 24ന് വൈകീട്ട് 6.30ന് അദാരി ഗാർഡനിലെ ന്യൂസീസൺ ഹാളിൽ നടക്കും. കേരള സ്റ്റേറ്റ് കോഓപറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ. സനൽ കുമാർ മുഖ്യാതിഥി ആയിരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രശസ്ത ഗായകരായ ഫാ. സേവറിയോസ് തോമസ്, സുമേഷ് അയിരൂർ എന്നിവർ നയിക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കും. 1997ൽ ഒരുപറ്റം യുവാക്കൾ ചേർന്ന് പരസ്പരം അറിയാനും സഹായിക്കാനുമായി രൂപവത്കരിച്ച തിരുവല്ലയെ സ്നേഹിക്കുന്നവരുടെ സംഘടനയാണ് എഫ്.എ.ടി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ് സംഘടനയുടെ പ്രവർത്തനങ്ങൾ മുമ്പോട്ടു നയിക്കുന്നത്.
തിരുവല്ലയിലെ സ്കൂളുകളിൽ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മുതൽ വീടു നിർമിച്ചു നൽകിയ ചാരിറ്റി പ്രവർത്തനം വരെ നടപ്പിലാക്കി. സിൽവർ ജൂബിലിക്കു പ്രഖ്യാപിച്ച 25 കിഡ്നി രോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് ഒരു വർഷം കൊണ്ട് പൂർത്തീകരിച്ചു. കഴിഞ്ഞ വർഷവും അനവധി രോഗികൾക്കു സഹായം എത്തിച്ചു നൽകുവാൻ സാധിച്ചതായും ഭാരവാഹികൾ പറഞ്ഞു.
പ്രസിഡന്റ് റോബി ജോർജ്, ജനറൽ സെക്രട്ടറി അനിൽ പാലയിൽ, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ മനോജ് ശങ്കരൻ, രക്ഷാധികാരികളായ ശ്രീകുമാർ പടിയറ, വർഗീസ് ഡാനിയേൽ, ജന. കൺവീനർ ജെയിംസ് ഫിലിപ്, പ്രോഗ്രാം കൺവീനർ ബ്ലസൻ മാത്യു, മാത്യു യോഹന്നാൻ (ജോയന്റ് കൺവീനർ), അഡ്വൈസറി ബോർഡ് അംഗങ്ങളായ കെ.ജി ദേവരാജ്, വി.ഒ എബ്രഹാം, സജി ചെറിയാൻ, ട്രഷറർ ജോബിൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജോസഫ്, നിതിൻ സോമരാജൻ, ജോയൻറ് കൺവീനർ വിനോദ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

