ഫ്രൻഡ്സ് അസോസിയേഷൻ കുടുംബസംഗമം
text_fieldsഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വെസ്റ്റ് റിഫ യൂനിറ്റ് കുടുംബസംഗമത്തിൽ ഉബൈസ് തൊടുപുഴ സംസാരിക്കുന്നു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വെസ്റ്റ് റിഫ യൂനിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. ‘താങ്കൾക്കും ഇടമുണ്ട്’ എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ ഉബൈസ് തൊടുപുഴ പ്രഭാഷണം നടത്തി.
സാമൂഹികമായി ഒന്നിച്ചുനിൽക്കേണ്ട അനിവാര്യ സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ധാർമികതയും സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും ഉൾക്കൊണ്ട് ജീവിതത്തെ ചിട്ടപ്പെടുത്താൻ ശ്രമിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഗമത്തിൽ അബ്ദുൽ ഹക്കീം പ്രാർഥന നിർവഹിച്ചു. സിദ്ദീഖ് എം.പി പഠനക്ലാസ് നടത്തി. നൗഷാദ്, ഹിബ ഫാത്തിമ, സൽമാൻ ഷഫീഖ്, റിയ ഫാത്തിമ, മുനീറ അഷ്റഫ്, ഫൈഹ ഉബൈസ്, ഇശൽ സകരിയ, റയാൻ സകരിയ, അബ്ദുൽ ഖയ്യൂം എന്നിവർ ഗാനങ്ങൾ ആലപിച്ചു. യൂനിറ്റ് പ്രസിഡന്റ് മൂസ കെ. ഹസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ അഷ്റഫ് പി.എം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

