Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്രൻഡ്‌സ് അസോസിയേഷൻ...

ഫ്രൻഡ്‌സ് അസോസിയേഷൻ ഈദാശംസകൾ നേർന്നു

text_fields
bookmark_border
ഫ്രൻഡ്‌സ് അസോസിയേഷൻ ഈദാശംസകൾ നേർന്നു
cancel

മനാമ: സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും ത്യാഗത്തിൻ്റെയും സ്മരണകൾ ഉയർത്തുന്ന ബലി പെരുന്നാളിൻ്റെ സന്ദേശം സഹജീവികൾക്ക് പകർന്നു നൽകാൻ കഴിയണമെന്ന് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ പുറത്തിറക്കിയ ഈദ് സന്ദേശത്തിൽ വ്യക്തമാക്കി. ബഹ്‌റൈനിലുള്ള മുഴുവൻ പ്രവാസി സമൂഹത്തിനും ഈദ് ആശംസകൾ നേർന്നു.

ഇബ്രാഹിം നബിയുടെയും കുടുംബത്തിൻ്റെയും സമുന്നതമായ ത്യാഗങ്ങളും സമർപ്പണവും മാനവ സമൂഹത്തിന് എന്നും പ്രചോദനവും വഴി വെളിച്ചവുമാണ്. കരൾ പിളർക്കുന്ന ക്രൂരത രൗദ്ര ഭാവം പൂണ്ട് മാനവികതയുടെ അടരുകൾ ഭേദിക്കുമ്പോൾ തളരാത്ത ആത്മവീര്യവുമായി ഉജ്ജ്വലമായ മാനവിക മൂല്യങ്ങൾക്ക് വേണ്ടി ഉറച്ച നിലപാടുകൾ സ്വീകരിക്കാൻ കഴിയേണ്ടതുണ്ട്. ബലി പെരുന്നാൾ നൽകുന്നത് അത്തരമൊരു സന്ദേശമാണെന്നും ഫ്രൻഡ്‌സ് അസോസിയേഷൻ സന്ദേശത്തിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Friends Association extends Eid greetings
Next Story