പെരുന്നാൾ ഭക്ഷ്യവിഭവ കിറ്റുകൾ ഫ്രൻഡ്സ് അസോസിയേഷന് കൈമാറി
text_fieldsയൂസുഫ് യാഖൂബ് ലോറിയിൽനിന്ന് ജമാൽ നദ്വി പെരുന്നാൾ കിറ്റുകൾ സ്വീകരിക്കുന്നു
മനാമ: റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന് ചെയര്‍മാനും യുവജന, ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിെൻറ പ്രതിനിധിയുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫ പ്രഖ്യാപിച്ച 'ഫിനാ ഖൈർ'പദ്ധതിയുടെ ഭാഗമായി കാപിറ്റൽ ഗവർണറേറ്റിെൻറ ആഭിമുഖ്യത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ചു നൽകുന്ന പെരുന്നാൾ കിറ്റുകൾ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷന് കൈമാറി. ക്യാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പ്രോജക്ട്സ് മാനേജ്മെൻറ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയിൽനിന്ന് പ്രസിഡൻറ് ജമാൽ ഇരിങ്ങൽ കിറ്റുകൾ ഏറ്റുവാങ്ങി. ദിശ സെൻറർ ഡയറക്ടർ അബ്ദുൽ ഹഖ് പെങ്കടുത്തു. അർഹരായ നിരവധി ആളുകൾക്ക് വിതരണം ചെയ്തതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

