ടി.എസ്. സുലൈമാന്റെ നിര്യാണത്തിൽ ഫ്രണ്ട്സ് അസോസിയേഷൻ അനുശോചിച്ചു
text_fieldsസുലൈമാൻ
മനാമ: ബഹ്റൈൻ മുൻ പ്രവാസിയും ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയയിലെ സജീവ പ്രവർത്തകനുമായിരുന്ന ടി.എസ്. സുലൈമാന്റെ നിര്യാണത്തിൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
30 വർഷത്തിലധികം ബഹ്റൈൻ പ്രവാസിയായ അദ്ദേഹം എതാനും വർഷം മുമ്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
സ്പോൺസറുടെ നിർബന്ധ പ്രകാരം എല്ലാ റമദാനിലും അദ്ദേഹം ബഹ്റൈനിൽ എത്തിയിരുന്നു. ഇക്കഴിഞ്ഞ റമദാനിൽ ശാരീരിക ബുദ്ധിമുട്ട് വകവെക്കാതെയാണ് അദ്ദേഹം ഇവിടെ എത്തിയത്.
കഴിഞ്ഞ ദിവസം അദ്ദേഹത്തിനായി മയ്യിത്ത് നമസ്കാരവും അനുസ്മരണ സംഗമവും സിഞ്ചിലെ ഫ്രന്റ്സ് സെന്ററിൽ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

