ഹമദ് രാജാവിന് ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രത്യേക സന്ദേശം
text_fieldsഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അയച്ച എഴുത്തു സന്ദേശം ഹമദ് രാജാവിന്
കൈമാറുന്നു
മനാമ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അയച്ച എഴുത്തുസന്ദേശം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. ബഹ്റൈനിലെ ഫ്രഞ്ച് അംബാസഡർ എറിക് ഗിരാഡ് ടെൽമെ ആണ് സന്ദേശം രാജാവിന് കൈമാറിയത്. ബഹ്റൈനും ഫ്രാൻസും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സന്ദശേത്തിന്റെ പ്രധാന വിഷയം.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനും പരസ്പരതാൽപര്യമുള്ള മേഖലകളിൽ പങ്കാളിത്തം വിപുലീകരിക്കുന്നതിനും സന്ദേശത്തിൽ പ്രാധാന്യം നൽകുന്നുണ്ട്.
ഫ്രഞ്ച് റിപ്പബ്ലിക്കുമായുള്ള ബഹ്റൈന്റെ സവിശേഷമായ പങ്കാളിത്തത്തെ ഹമദ് രാജാവ് അഭിനന്ദിച്ചു. എല്ലാ മേഖലകളിലും ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ബഹ്റൈന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. ഇമ്മാനുവൽ മാക്രോണിന്റെ നിരന്തര പരിശ്രമങ്ങളെയും സൗഹൃദം ദൃഢമാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ താൽപര്യത്തെയും രാജാവ് പ്രശംസിച്ചു. കൂടാതെ, പ്രാദേശികവും ആഗോളവുമായ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ഫ്രാൻസ് വഹിക്കുന്ന സജീവ പങ്കിനെയും അദ്ദേഹം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

