കിങ് ഫഹദ് കോസ്‌വേ വഴി ചരക്കുനീക്കം തടസ്സമില്ലാതെ തുടരുന്നു
text_fieldsമനാമ: രാജ്യത്ത് നിലവിലെ അടിയന്തര സാഹചര്യത്തിലും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യാപാരികളും സാമ്പത്തിക വിദഗ്ധരും അറിയിച്ചു. വിപണികളിൽ പച്ചക്കറികൾ, പഴങ്ങൾ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വൻ ശേഖരം ലഭ്യമാണെന്നും ജനങ്ങൾ സാധാരണ നിലയിൽ ഷോപ്പിങ് തുടരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബഹ്‌റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേ വഴി ചരക്കുനീക്കം സാധാരണ നിലയിൽ തുടരുകയാണ്. ട്രക്കുകൾ തടസ്സമില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നുണ്ടെന്നും യാതൊരുവിധ നിയന്ത്രണങ്ങളും ചരക്കുനീക്കത്തിന് ഏർപ്പെടുത്തിയിട്ടില്ലെന്നും വ്യാപാരികൾ സ്ഥിരീകരിച്ചു. ആവശ്യത്തിന് സാധനങ്ങൾ വിപണിയിൽ എത്തുന്നതിനാൽ ഒന്നിനും ക്ഷാമം അനുഭവപ്പെടുന്നില്ല. പച്ചക്കറി വിപണികളിലും സൂപ്പർമാർക്കറ്റുകളിലും ഉൽപ്പന്നങ്ങൾ സുലഭമാണ്.
യുദ്ധസാഹചര്യം നീണ്ടുനിന്നാൽ പോലും ബഹ്‌റൈന്‍റെ ഭക്ഷ്യസുരക്ഷയെ അത് ബാധിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി. രാജ്യത്ത് മാസങ്ങളോളം ഉപയോഗിക്കാനുള്ള ഭക്ഷ്യശേഖരം നിലവിലുണ്ടെന്ന് ബിസിനസ് രംഗത്തുള്ളവർ വ്യക്തമാക്കി.
ഭക്ഷ്യവസ്തുക്കൾ അനാവശ്യമായി വാരിക്കൂട്ടി സംഭരിക്കേണ്ട സാഹചര്യമില്ലെന്ന് വ്യാപാരികൾ അറിയിച്ചു. വിപണിയിലെ സുസ്ഥിരത നിലനിർത്താൻ മന്ത്രാലയങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

