Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

ഫ്രീ​ലാ​ൻ​സ​ർ​മാ​ർ​ക്കും ഇ​നി പെ​ൻ​ഷ​ൻ പ​രി​ര​ക്ഷ ന​ൽ​ക​ണം

text_fields
bookmark_border
ഫ്രീ​ലാ​ൻ​സ​ർ​മാ​ർ​ക്കും ഇ​നി പെ​ൻ​ഷ​ൻ പ​രി​ര​ക്ഷ ന​ൽ​ക​ണം
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ ഫ്രീ​ലാ​ൻ​സ​ർ​മാ​ർ​ക്കും സ്വ​യം​തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ​ക്കും സാ​മൂ​ഹി​ക ഇ​ൻ​ഷു​റ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് പാ​ർ​ല​മെ​ന്റ് ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​കാ​രം ന​ൽ​കി.

നി​ല​വി​ൽ എം​പ്ലോ​യ്‌​മെ​ന്റ് ക​രാ​റു​ക​ൾ​ക്ക് കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്ന ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യാ​ണ് ഇ​പ്പോ​ൾ ഫ്രീ​ലാ​ൻ​സ​ർ​മാ​രി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്ന​ത്. ചെ​റു​കി​ട ബി​സി​ന​സ് ഉ​ട​മ​ക​ൾ, ക​ര​കൗ​ശ​ല തൊ​ഴി​ലാ​ളി​ക​ൾ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ, ഡ്രൈ​വി​ങ് ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ഈ ​തീ​രു​മാ​നം വ​ലി​യ ആ​ശ്വാ​സ​മാ​കും. സ്വ​യം​തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ​ക്കും നി​ർ​ബ​ന്ധി​ത ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തോ​ടെ, വാ​ർ​ധ​ക്യ കാ​ല​ത്ത് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ ഇ​വ​ർ​ക്കും അ​ർ​ഹ​ത​യു​ണ്ടാ​കും. സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ (എ​സ്.​ഐ.​ഒ) ബോ​ർ​ഡ് അം​ഗീ​കാ​രം ല​ഭി​ച്ച​ശേ​ഷം, ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി നി​ശ്ച​യി​ക്കു​ന്ന പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി​രി​ക്കും തു​ട​ക്ക​ത്തി​ൽ ഈ ​നി​യ​മം ബാ​ധ​ക​മാ​വു​ക.

എം.​പി​മാ​രാ​യ മ​റി​യം അ​ൽ സാ​യെ​ഗ്, ന​ജീ​ബ് അ​ൽ കു​വാ​രി, ഹ​സ​ൻ ഇ​ബ്രാ​ഹിം, ജ​മീ​ൽ മു​ല്ല ഹ​സ​ൻ, മു​ഹ​മ്മ​ദ് മൂ​സ എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​മാ​ണ് പാ​ർ​ല​മെ​ന്റ് അം​ഗീ​ക​രി​ച്ച​ത്. പ​ല​രും 60 വ​യ​സ്സ് തി​ക​യു​മ്പോ​ഴേ​ക്കും പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളോ ഇ​ൻ​ഷു​റ​ൻ​സ് രേ​ഖ​ക​ളോ ഇ​ല്ലാ​തെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഈ ​നി​യ​മം സ​ഹാ​യി​ക്കു​മെ​ന്ന് മ​റി​യം അ​ൽ സാ​യെ​ഗ് ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​പ​ദ്ധ​തി സ​ർ​ക്കാ​ർ ബ​ജ​റ്റി​ന് അ​ധി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കി​ല്ലെ​ന്നും നി​ല​വി​ലു​ള്ള ഇ​ൻ​ഷു​റ​ൻ​സ് ഫ​ണ്ടി​ലെ മി​ച്ചം ഉ​പ​യോ​ഗി​ച്ച് ഇ​ത് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും പാ​ർ​ല​മെ​ന്റ് വി​ല​യി​രു​ത്തി. നി​ർ​ദേ​ശം തു​ട​ർ അ​നു​മ​തി​ക്കാ​യി മേ​ൽ​ക​മ്മി​റ്റി​ക്ക് അ​യ​ച്ചി​രി​ക്ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Freelancers should now also be provided with pension protection
Next Story