സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്
text_fieldsമനാമ: ലോക തൊഴിലാളിദിനത്തോടനുബന്ധിച്ച് ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ തിങ്കളാഴ്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, യൂറിക് ആസിഡ്, sgpt, SPO2, രക്ത സമ്മർദം, ബി.എം.ഐ തുടങ്ങിയ ടെസ്റ്റുകൾ സൗജന്യമാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരാഴ്ചക്കുള്ളിൽ ജനറൽ ഡോക്ടർ കൺസൽട്ടേഷനും ഗൈനക്കോളജി, ഓർത്തോപീഡിക്, ചർമരോഗ വിഭാഗം, ഇ.എൻ.ടി, ദന്തരോഗ വിഭാഗം തുടങ്ങിയ സ്പെഷലിസ്റ്റ് ഡോക്ടർ കൺസൽട്ടേഷനും സൗജന്യമായി നൽകും.
രാവിലെ ഏഴ് മുതൽ ഉച്ച 12വരെ ദാർ അൽ ഷിഫാ ഹൂറ ബ്രാഞ്ചിൽ (ഗോൾഡൻ സാൻഡ്സ് ബിൽഡിങ്) ആണ് ക്യാമ്പ്. വിവിധതരം ബോധവത്കരണ ക്ലാസുകളും ഉണ്ടായിരിക്കും.

