Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രൈസ്‌തവ എഴുത്തുപുരയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ക്രൈസ്‌തവ എഴുത്തുപുരയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിന്ന്

മനാമ: കിംസ് ഹെൽത്ത് ബഹ്റൈന്റെ സഹകരണത്തോടെ ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുഹറഖിലെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ക്യാമ്പിൽ വിവിധ ആരോഗ്യ പരിശോധനകൾ സൗജന്യമായി നടത്തി. കൂടാതെ വിദഗ്ധ ഡോക്ടർമാരുടെ ഫോളോ-അപ്പ് കൺസൾട്ടേഷനും ഒരുക്കിയിരുന്നു.

സമൂഹത്തിൽ ആരോഗ്യപരിപാലന ബോധവത്കരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നൂറിലധികം ആളുകൾ പങ്കെടുത്തു. കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ അധികൃതരും വിവിധ സാമൂഹിക പ്രവർത്തകരും ക്രൈസ്‌തവ എഴുത്തുപുരയുടെ സാമൂഹിക പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ക്യാമ്പിന് ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ നേതൃത്വം നൽകി. ആരോഗ്യ സംരക്ഷണ രംഗത്ത് സമൂഹത്തിന് ഉപകാരപ്രദമായ കൂടുതൽ പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Free medical camp organized under the leadership of Christian Ezhuthupura
Next Story