സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsസൗജന്യ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി പ്രവാസി സമൂഹത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, ബഹ്‌റൈനിലെ തിരുവനന്തപുരം പ്രവാസികളുടെ സാമൂഹിക-സാംസ്കാരിക സംഘടനയായ വോയിസ് ഓഫ് ട്രിവാൻഡ്രം-ബഹ്‌റൈൻ ഫോറം, സെഗായയിലെ അൽ ഹിലാൽ പ്രീമിയർ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും മെഡിക്കൽ അവബോധ ക്ലാസും വിജയകരമായി നടന്നു. സെഗായയിലെ അൽ ഹിലാൽ പ്രീമിയർ ആശുപത്രിയിൽ രാവിലെ 7.30 മുതൽ 12.00 വരെ നടന്ന ക്യാമ്പിൽ നിരവധിപേർ പങ്കെടുത്തു. വിശുദ്ധ റമദാൻ ആരംഭിക്കുന്നതിന് മുമ്പായി ആരോഗ്യപരിശോധനകൾ നടത്താൻ അവസരം ഒരുക്കിയ ഈ ക്യാമ്പ് പ്രവാസികൾക്ക് ഏറെ ആശ്വാസമായി. പങ്കെടുത്തവർക്ക് കോമ്പ്ലിമെന്ററി വൗച്ചറുകളും വിദഗ്ധ ഡോക്ടർ കൺസൾട്ടേഷനും ഒരുക്കിയിരുന്നു.
ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച മെഡിക്കൽ അവബോധ ക്ലാസിൽ അൽ ഹിലാൽ പ്രീമിയർ ആശുപത്രിയിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. അരുണ്‍ ആന്റണി, “പ്രോസ്റ്റേറ്റ് രോഗങ്ങളും കിഡ്നി സ്റ്റോൺസും” എന്ന വിഷയത്തിൽ വിശദമായ ക്ലാസ് നയിച്ചു. സമൂഹാരോഗ്യ രംഗത്ത്, പ്രത്യേകിച്ച് വിശുദ്ധ റമദാൻ പോലുള്ള കാലയളവുകൾക്ക് മുമ്പായി പ്രവാസി സമൂഹത്തിന് പ്രയോജനകരമായ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് വോയിസ് ഓഫ് ട്രിവാൻഡ്രം-ബഹ്‌റൈൻ ഫോറം ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

