കുട്ടികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്
text_fieldsപ്രതീകാത്മക ചിത്രം
മനാമ: ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14ന് ശിശുദിനത്തിൽ വൈകീട്ട് നാലിന് ബഹ്റൈൻ എ.കെ.സി.സി ഇമാ മെഡിക്കൽസുമായി സഹകരിച്ച് കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.
ശിശുരോഗ-ദന്തരോഗ വിദഗ്ധർ സൗജന്യമായി കുട്ടികളെ പരിശോധിക്കും. വിവിധ പോഷകാരോഗ്യപ്രശ്നങ്ങൾ കുട്ടികളുമായി ആശയവിനിമയം നടത്തുന്നതോടൊപ്പം ആവശ്യമായവർക്ക് പരിശോധനകൾ സൗജന്യമായിരിക്കും. കാലാവസ്ഥമാറ്റത്തിൽ വരുന്ന വൈറസുകളെക്കുറിച്ചും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്ന ക്ലാസുകൾ ഉണ്ടാകും. വൈറ്റമിൻ ഡി ടെസ്റ്റും ഇ.സി.ജി യും കുട്ടികൾക്ക് ചെറിയ തുകക്ക് ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ ലിജി ജോൺസൻ 38980006.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

