Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൗ​ജ​ന്യ മെ​ഡി​ക്ക​ൽ...

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും സംഘടിപ്പിച്ചു

text_fields
bookmark_border
സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും സംഘടിപ്പിച്ചു
cancel
camera_alt

ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ ഹി​ലാ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ ഹി​ലാ​ൽ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ന​ട​ത്തി.

അ​ൽ ഹി​ലാ​ൽ ആ​ശു​പ​ത്രി സ​ൽ​മാ​ബാ​ദ് ബ്രാ​ഞ്ചി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ര​ക്ത​പ​രി​ശോ​ധ​ന​യും ഡോ​ക്ട​ർ പ​രി​ശോ​ധ​ന​യും സൗ​ജ​ന്യ​മാ​യി​രു​ന്നു. കൂ​ടാ​തെ അ​ൽ​ഹി​ലാ​ൽ ആ​ശു​പ​ത്രി ന​ൽ​കി​യ പ്രി​വി​ലേ​ജ് കാ​ർ​ഡു​ക​ളും ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു.

ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ സേ​വ ര​ക്ഷാ​ധി​കാ​രി ലോ​ഹി​ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സേ​വ സെ​ക്ര​ട്ട​റി സ​തീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു. സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന സെ​മി​നാ​റി​ൽ ഡോ. ​ശ്രീ​ല​ക്ഷ്മി സം​സാ​രി​ച്ചു.

മി​ക​ച്ച രീ​തി​യി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കാ​ൻ സ​ഹ​ക​രി​ച്ച അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി പ്രീ​തം ഷെ​ട്ടി​ക്ക് മെ​മ​ന്റോ കൈ​മാ​റി. ബി​കാ​സ് സേ​വ അം​ഗം ശി​വ​ദാ​സ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Breast CancerMedical Camp
News Summary - Free Medical Camp and Breast Cancer Awareness Seminar Conducted
Next Story