സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും
text_fieldsമനാമ: ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെ സമഗ്ര ആരോഗ്യസംരക്ഷണത്തിനായി വോയ്സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. അദ്ലിയയിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണിത്. ഒക്ടോബർ 31ന് രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 12 മണി വരെയാണ് ക്യാമ്പ്. ക്യാമ്പിനോടനുബന്ധിച്ച് സ്തനാർബുദ ബോധവത്കരണ ക്ലാസും ഉണ്ടായിരിക്കും.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് നിരവധി അടിസ്ഥാന ടെസ്റ്റുകളും സേവനങ്ങളും സൗജന്യമായി ലഭിക്കും. ടോട്ടൽ കൊളസ്ട്രോൾ, ബ്ലഡ് ഷുഗർ, രക്തസമ്മർദ്ദം, ക്രിയാറ്റിൻ, യൂറിക് ആസിഡ്, എസ്.ജി.പി.ടി പരിശോധന, വിദഗ്ധ ഡോക്ടറുടെ സൗജന്യ പരിശോധന എന്നിവയും ഉണ്ടാകും. പ്രത്യേക നിരക്കിൽ സ്തന പരിശോധന, 6.5 ദീനാറിന്റെ കാഷ് വൗച്ചർ, ഗൈനക്കോളജിസ്റ്റ് കൺസൾട്ടേഷൻ, സൗജന്യ വൗച്ചറുകൾ.
കൂടാതെ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നീ ടെസ്റ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകും. ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്താനും വിദഗ്ധോപദേശം നേടാനുമുള്ള ഈ അവസരം എല്ലാ പ്രവാസി സുഹൃത്തുക്കളും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പറുകൾ: 34230825 (ശ്രീരാജ്), 3218 7940 (ബിജു), 3389 6271 (സനിൽ), 3779 0277 (സൈജു).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

