സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsബഹ്റൈൻ പ്രതിഭ ഹജിയാത്ത് യൂനിറ്റ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്
മനാമ: ബഹ്റൈൻ പ്രതിഭയുടെ 28ാമത് കേന്ദ്രസമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന യൂനിറ്റ് സമ്മേളനത്തിെൻറ ഭാഗമായി റിഫ മേഖലക്ക് കീഴിലെ ഹജിയാത്ത് യൂനിറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
ശിഫ അൽ റിഫ മെഡിക്കൽ സെൻററിൽ നടന്ന ക്യാമ്പ് കേരള പ്രവാസി കമീഷൻ അംഗവും പ്രതിഭ രക്ഷാധികാരി സമിതിയിലെ ഹെൽപ്ലൈൻ ചുമതലക്കാരനുമായ സുബൈർ കണ്ണൂർ നിർവഹിച്ചു. ജയരാജ് അധ്യക്ഷത വഹിച്ചു.
ശിഫ അൽ റിഫ മാനേജിങ് ഡയറക്ടർ യൂസുഫ്, പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ, പ്രസിഡൻറ് കെ.എം. സതീഷ്, റിഫ മേഖല ട്രഷറർ രാജീവ് എന്നിവർ സംസാരിച്ചു. ചന്ദ്രൻ പിണറായി സ്വാഗതവും ഷിബു ചെറുതുരുത്തി നന്ദിയും പറഞ്ഞു. സൗജന്യ മെഡിക്കൽ ക്യാമ്പിൽ 150 പേർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

