സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsവോയ്സ് ഓഫ് ആലപ്പി സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിന്ന്
മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി, ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അദ്ലിയയിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ടാണ് മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ സെമിനാറും നടന്നത്.
ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദി കൺവീനറും വോയ്സ് ഓഫ് ആലപ്പി മുൻ വൈസ് പ്രസിഡന്റുമായ വിനയചന്ദ്രൻ നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോടനുബന്ധിച്ച് നടന്ന സ്തനാർബുദ ബോധവത്കരണ സെമിനാറിന് ഡോ. ദേവി രാധാമണി നേതൃത്വം നൽകി.
ഗുദൈബിയ ഏരിയ പ്രസിഡൻറ് ശ്രീരാജ് രാജു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബിജുമോൻ ശിവരാമപണിക്കർ സ്വാഗതം ആശംസിച്ചു. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, ചാരിറ്റി വിങ്ങ് കൺവീനർ അജിത് കുമാർ, എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ, മുതിർന്ന അംഗം മധുസൂദനൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സനിൽ വള്ളികുന്നം നന്ദി രേഖപ്പെടുത്തി. മീഡിയ കോർഡിനേറ്റർ സൈജു സെബാസ്റ്റ്യൻ, ഗുദൈബിയ ഏരിയ വൈസ് പ്രസിഡൻറ് സുമേഷ് സുധാകരൻ, ഏരിയ ട്രഷറർ രമേശ് രാമകൃഷ്ണൻ, ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ രഞ്ജിത് വർഗീസ്, രാജേഷ് രാമചന്ദ്രൻ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

