സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsഐ.വൈ.സി.സിയുടെയും കിംസ് മെഡിക്കൽ സെന്ററിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: ഐ.വൈ.സി.സി മുഹറഖ് ഏരിയ കമ്മിറ്റിയുടെയും കിംസ് മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഐ.വൈ.സി.സിയുടെ ആരോഗ്യ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായി നടന്ന ക്യാമ്പ് ക്വിറ്റ് ഇന്ത്യ ദിനാചരണത്തോടനുബന്ധിച്ചുള്ള 49ാമത് സൗജന്യ മെഡിക്കൽ ക്യാമ്പായിരുന്നു. രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ മുഹറഖിലെ കിംസ് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കെടുത്തു.
രക്തത്തിലെ ക്രിയാറ്റിനിൻ, കൊളസ്ട്രോൾ, യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ്സ് തുടങ്ങിയവയുടെ പരിശോധനകൾ സൗജന്യമായി നടത്താൻ കഴിഞ്ഞത് ആളുകൾക്ക് ഏറെ സഹായകമായി. ഈ പരിശോധനകൾക്കുപുറമെ, വിദഗ്ധരായ ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനും ക്യാമ്പിൽ ലഭ്യമായിരുന്നു. പ്രവാസികൾക്ക് ഏറെ പ്രയോജനകരമാവുന്ന രീതിയിൽ സംഘടിപ്പിച്ച ക്യാമ്പ് വിജയകരമായിരുന്നെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത് അധ്യക്ഷത വഹിച്ചു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകൻ സെയ്ദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. ഏരിയ ജോയന്റ് സെക്രട്ടറി ഇർഷാദ് സ്വാഗതവും അൻഷാദ് റഹിം നന്ദിയും പറഞ്ഞു.
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര് ബെൻസി ഗനിയുഡ്, ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹിം, കിംസ് മാർക്കറ്റിങ് മേധാവി പ്യാരിലാൽ, ഐ.വൈ.സി.സി മെംബർഷിപ് കൺവീനർ സ്റ്റെഫി സാബു, മുൻ ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം, വനിതവേദി കോഓഡിനേറ്റർ മുബീന മൻഷീർ, ജോയന്റ് കോഓഡിനേറ്റർ മാരിയത്ത് അമീർഖാൻ, കോഴിക്കോട് പ്രവാസി ഫോറം സെക്രട്ടറി ജോജിഷ്, സാമൂഹികപ്രവർത്തകരായ അൻവർ നിലമ്പൂർ എന്നിവർ സംസാരിച്ചു.
റജീന ഇസ്മയിൽ, കോർ ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, കിംസ് ഹോസ്പിറ്റൽ മെഡിക്കൽ, അഡ്മിൻ പ്രതിനിധികൾ, വിവിധ ഏരിയ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. കോഓഡിനേറ്റർമാരായ മണികണ്ഠൻ ചന്ദ്രോത്ത്, അൻഷാദ് റഹീം, മുഹറഖ് ഏരിയ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ഇത്തരം പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ ആരോഗ്യപരമായ അവബോധം വളർത്താൻ സംഘടനക്ക് സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും കോഓഡിനേറ്റർമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

