മുഹറഖ് മലയാളി സമാജം സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsമനാമ: കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് മുഹറഖ് മലയാളി സമാജം ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 31 വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ഉച്ചക്ക് 12.30 വരെ കിംസ് മെഡിക്കൽ സെന്റർ മുഹറഖിൽ വെച്ച് നടക്കും.
ക്രിയാറ്റിൻ, എസ്.ജി.പി.ടി, എസ്.ജി.ഒ.ടി, ആർ.ബി.എസ്, കൊളസ്ട്രോൾ, യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ് എന്നി ടെസ്റ്റുകളാവും ക്യാമ്പിലുണ്ടാകുക. കൂടാതെ, സൗജന്യ ഡോക്ടർ പരിശോധന ഉണ്ടായിരിക്കുമെന്നും പ്രസിഡന്റ് അനസ് റഹിം, ആക്ടിങ് സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ, കൺവീനർ പ്രമോദ് കുമാർ എന്നിവർ അറിയിച്ചു. കൂടാതെ ഡിസ്കൗണ്ട് നിരക്കിൽ വിറ്റാമിൻ ഡി, തൈറോയ്ഡ് എന്നി ടെസ്റ്റുകളും നൽകും.
കൂടുതൽ വിവരങ്ങൾക്ക് : 35397102,38088971.

