ഫെഡ് ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് 23ന്
text_fieldsപ്രതീകാത്മക ചിത്രം
മനാമ: ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് ബഹ്റൈൻ (ഫെഡ് ബഹ്റൈൻ) അൽ റബീഹ് ആശുപത്രിയുടെ സഹകരണത്തോടെ മനാമ അൽ റബീഹ് മെഡിക്കൽ സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ 12 വരെയാണ് ക്യാമ്പ്. രക്തസമ്മർദം, പ്രമേഹം, ബി.എം.ഐ, ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, എസ്.പി.ഒ2 തുടങ്ങിയ പരിശോധനകളും സൗജന്യ ഡോക്ടർ കൺസൽട്ടിങ്ങും (ജി.പി, ഗൈനക്കോളജി, പീഡിയാട്രിക്, ഒഫ്താൽമോളജി, ഇ.എൻ.ടി, ഫിസിയോ തെറപ്പി) ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി അൽ റബീഹ് - പ്രിവിലേജ് കാർഡ് നൽകുന്നതാണ്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 66352444 (ആൾഡ്രിൻ), 33532669 (സുനിൽ ബാബു), 39069007(സ്റ്റീവ്ൺസൺ), 39133826 (വിവേക് മാത്യു) എന്നീ നമ്പറുകളിൽ വിളിക്കുക.

