സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsവോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലുമായി
സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ്
മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഹമദ് ടൗൺ കോൺസ്റ്റിറ്റ്വൻസി മെംബർ ഓഫ് പാർലമെന്റ് അബ്ദുൽ ഹക്കീം ബിൻ മുഹമ്മദ് അൽഷിനോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം പ്രസിഡന്റ് പ്രമോദ് മോഹനും ആക്ടിങ് സെക്രട്ടറി സരിത വിനോജും നേതൃത്വം നൽകി.
ക്യാമ്പിൽ 350ഓളം പേർ പങ്കെടുത്തു. കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, സാമൂഹികപ്രവർത്തകരായ സെയ്ദ് ഹനീഫ, നൈന മുഹമ്മദ് ഷാഫി, അൻവർ നിലമ്പൂർ, സുരേഷ് പുത്തൻവിളയിൽ, സൽമാൻ ഫാരിസ്, ഹോസ്പിറ്റൽ ഹെഡ് ഫൈസൽ ഖാൻ, ഹോസ്പിറ്റൽ മാർക്കറ്റിങ് ഹെഡ് പ്രീതം എന്നിവർ സംസാരിച്ചു.
ലേഡീസ് വിങ്ങിന്റെയും വളന്റിയർമാരുടേയും ആശുപത്രി ജീവനക്കാരുടെയും സഹകരണത്തെ വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം അഭിനന്ദിച്ചു.

