ശ്രീലങ്കക്കാർക്ക് അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ സൗജന്യ ആരോഗ്യ പരിശോധന
text_fieldsഅൽ ഹിലാൽ മെഡിക്കൽ സെന്ററിൽ നടന്ന സൗജന്യ ആരോഗ്യ പരിശോധന കാമ്പയിൻ ഉദ്ഘാടനം
മനാമ: ശ്രീലങ്കൻ എംബസിയുമായി സഹകരിച്ച് അൽ ഹിലാൽ മെഡിക്കൽ സെന്റർ ബഹ്റൈനിലെ ശ്രീലങ്കൻ സ്വദേശികൾക്കായി സൗജന്യ ആരോഗ്യ പരിശോധന കാമ്പയിൻ ആരംഭിച്ചു.
അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രൽ ബ്രാഞ്ചിൽ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് നടന്നു. നവംബർ മുഴുവൻ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ സൗജന്യ ആരോഗ്യ പരിശോധന ലഭിക്കും.
ശ്രീലങ്കൻ അംബാസഡർ വിജേരത്നെ മെൻഡിസ്,അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ശ്രീജിത്ത് (ബ്രാഞ്ച് ഹെഡ്), ശ്രീലങ്കൻ എംബസി മന്ത്രി മധുക സിൽവ, സവർണ രത്നായക, സെക്കൻഡ് സെക്രട്ടറി, അറ്റാഷെ ജി.എം.ഡി തരംഗിക, അൽ ഹിലാൽ മെഡിക്കൽ സെന്റർ ബ്രാഞ്ച് മാർക്കറ്റിങ് ഹെഡ് ഉണ്ണികൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിങ് ഹെഡ് ആൻഡ് മീഡിയ ഹെഡ് അനം ബച്ലാനി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ശ്രീലങ്കൻ സമൂഹത്തിന് അൽ ഹിലാൽ വാഗ്ദാനം ചെയ്യുന്ന സുപ്രധാന സംരംഭത്തിന് ശ്രീലങ്കൻ അംബാസഡർ നന്ദി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്, അനം ബച്ലാനിയെ 33553461 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

