ബഹ്‌റൈൻ പ്രതിഭ സൗജന്യ നേത്ര പരിശോധനയും ഡയബറ്റിക് ക്ലാസും
text_fieldsമനാമ: ബഹ്‌റൈൻ പ്രതിഭ ഉമ്മൻ ഹസം യൂണിറ്റ് നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും ആരോഗ്യ ഡയബറ്റിക് ക്ലാസും ജൂലായ് 27 ന് രാവിലെ എട്ട് മുതൽ സിസിനിയാ ഗാർഡന് സമീപമുള്ള ബഹ്‌റൈൻ പ്രതിഭ ഓഫീസിൽ നടക്കും . കാഴ്ച പരിശോധനക്ക് വേണ്ടി 150 പേർക്ക് ആണ് അവസരം ഉണ്ടാകുക . ഇവയിൽ തുടർ പരിശിശോധനയും ചികിത്സയും വേണ്ടവർക്ക് അവക്കുള്ള സംവിധാനവും ഷിഫാ അൽജസിറ മെഡിക്കൽ സെൻററും ആയി സഹകരിച്ചു നടപ്പിലാക്കുമെന്നും ബഹ്‌റൈൻ പ്രതിഭ ഉമ്മൻ ഹസം യൂണിറ്റ് പ്രസിഡൻറ് എ സുരേഷ് , സെക്രട്ടറി മൊയ്‌ദീൻ പൊന്നാനി എന്നിവർ അറിയിച്ചു .
രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും 39308001 , 36248349 , 39714646 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് . ഷിഫാ അൽ ജസീറ മെഡിക്കൽ സെൻറർ നേത്ര ചികിത്സ വിഭാഗവും ആയി സഹകരിച്ചാണ് ഈ ക്യാമ്പ് നടക്കുന്നത് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
