Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഡിഗ്രി വരെ...

‘ഡിഗ്രി വരെ വിദ്യാഭ്യാസം സൗജന്യം: സ്വാഗതാർഹം’

text_fields
bookmark_border
madhyamam inbox
cancel
Listen to this Article

ഡിഗ്രി വരെ വിദ്യാഭ്യാസം സൗജന്യം എന്നത് സ്വാഗതാർഹമാണ്. പ്രഖ്യാപിച്ചത് ആര് എന്നതിനപ്പുറം സാധാരണ ജനങ്ങൾക്ക് ഏറെ ഉപകാര പെടുന്നതാണ്. നിശ്ചിത പ്രായംവരെ സൗജന്യമായി ലഭിക്കുന്നതുകൊണ്ട് അടിസ്ഥാനവിദ്യാഭ്യാസം നേടുക എന്നത് എല്ലാ വിഭാഗം ജനങ്ങളുടെയും അഭിലാഷമായിട്ടുണ്ട്. ‘ഡിഗ്രി വരെ വിദ്യാഭ്യാസം സൗജന്യം: സ്വാഗതാർഹം’ഏറെ ചെലവേറിയ ഉന്നത വിദ്യാഭ്യാസം ഇപ്പോഴും സാധാരണ ജനങ്ങൾക്ക് അപ്രാപ്യമായി നിൽക്കുന്നു ഇവർക്ക് ഏക ആശ്രയമാണ് ഈ തീരുമാനം. ’80,’90കളിൽ എസ്.എസ്.എൽ.സി കഴിഞ്ഞവർ നേരിട്ടിരുന്ന വലിയ പ്രതിസന്ധിയായിരുന്നു പ്രീ ഡിഗ്രി യും ഡിഗ്രി യും.

ജീവിതത്തിന്റെ പ്രാരാബ്ദത്തിനിടയിൽ എസ്.എസ്.എൽ.സിക്ക് ശേഷവും പ്രീഡിഗ്രി/ പ്ലസ് ടുവിനുശേഷം ഡിഗ്രിയും തുടർന്നും പഠിക്കാൻ പണമില്ലെന്നതിന്റെ പേരിൽ മാത്രം പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർ ലക്ഷത്തിൽപരമുണ്ട്. വിവാഹിതരായ സ്ത്രീകളിലും ഡിഗ്രി സ്വപ്നം പാതിവഴിയിൽ ഉപേക്ഷിച്ചവരാണ് കൂടുതലും. ഓൺലൈൻ അക്കാദമികൾ വ്യാപകമായപ്പോൾ പ്രാരബ്ധങ്ങൾക്ക് നടുവിലും പഠനം വീണ്ടെടുക്കുന്നവർ കൂടുതലായി വരുന്നുണ്ട്. ഡിഗ്രിയുണ്ടായിരുന്നെങ്കിൽ ജീവിതത്തിൽ നല്ലൊരു മാറ്റം ഉണ്ടായിരുന്നേനെ എന്നാഗ്രഹിക്കുന്നവർ വർധിച്ചു വരുകയാണ്. തീരുമാനത്തോട് പൊതുസമൂഹം ചേർന്ന് നിൽക്കണം. ഭരണപക്ഷ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയ കക്ഷികളും സാമൂഹിക സംഘടനകളും വിദ്യാർഥികളും സപ്പോർട്ട് ചെയ്യണം.

അബ്ദുറഹീം സഖാഫി വരവൂർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:degreefree educationGovernment of Kerala
News Summary - 'Free education up to degree level: Welcome'
Next Story