Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈന്തപ്പനയിലെ പഴങ്ങൾ...

ഈന്തപ്പനയിലെ പഴങ്ങൾ സൗജന്യമായി എടുക്കാം; മരത്തിൽ ബോർഡ് സ്ഥാപിച്ച് ഉടമ

text_fields
bookmark_border
ഈന്തപ്പനയിലെ പഴങ്ങൾ സൗജന്യമായി എടുക്കാം;   മരത്തിൽ ബോർഡ് സ്ഥാപിച്ച് ഉടമ
cancel

മനാമ: ബഹ്‌റൈനിലെ ഹമദ് ടൗണിൽ നിന്നുള്ള ഒരു പൗരന്റെ സ്നേഹനിർഭരമായ തീരുമാനം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നു. തന്റെ വീടിന് മുന്നിലുള്ള ഈന്തപ്പനയിലെ പഴങ്ങൾ വഴിയാത്രക്കാർക്കും അയൽക്കാർക്കും സൗജന്യമായി ഉപയോഗിക്കാൻ അനുവാദം നൽകിക്കൊണ്ടാണ് ഈ ബഹ്‌റൈനി പൗരൻ മാതൃകയായത്. ‘നിങ്ങൾക്ക് ആവശ്യമുള്ളത് മടികൂടാതെ എടുത്തോളൂ’ എന്നെഴുതിയ ഒരു ബോർഡും അദ്ദേഹം ഈന്തപ്പനയ്ക്ക് അരികിൽ സ്ഥാപിച്ചിട്ടുണ്ട്. പ്രതിഫലേച്ഛ കൂടാതെ ആർക്കും പഴങ്ങൾ പറിച്ചെടുക്കാമെന്ന ഈ തുറന്ന ക്ഷണം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

ബഹ്‌റൈൻ സമൂഹത്തിൽ നിലനിൽക്കുന്ന പരമ്പരാഗതമായ സൽക്കാരപ്രിയതയും അയൽസ്നേഹവും പരസ്പര സഹകരണവും വിളിച്ചോതുന്നതാണ് ഈ ലളിതമായ സംഭവം. ചെറിയൊരു കാര്യമണെങ്കിലും, മറ്റുള്ളവരുമായി നന്മകൾ പങ്കുവെക്കുമ്പോൾ അത് സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palm treeBahrain
News Summary - Free Dates for All; Owner Puts Up Sign on Palm Tree
Next Story