മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫെസ്റ്റിവ് സീസൺ ഓഫറുകൾ പ്രഖ്യാപിച്ചു
text_fieldsമനാമ: ലോകത്തിലെ അഞ്ചാമത്തെ വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ സ്വർണ, വജ്രാഭരണ പർച്ചേസിനൊപ്പം സൗജന്യ കാഷ് വൗച്ചറുകൾ ലഭിക്കും. ഈ ഓഫറുകൾ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 19 വരെ എല്ലാ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിലും ലഭ്യമാകും. 325 ദീനാറിന് വജ്രാഭരണങ്ങളോ രത്നാഭരണങ്ങളോ വാങ്ങുമ്പോൾ 10 ദീനാറിന്റെ സൗജന്യ കാഷ് വൗച്ചർ ലഭിക്കും. ഉപഭോക്താക്കൾക്ക് പണിക്കൂലിയില്ലാതെ എട്ട് ഗ്രാം സ്വർണ നാണയങ്ങൾ സ്വന്തമാക്കാൻ അവസരം. പഴയ 916 സ്വർണാഭരണങ്ങൾ മാറ്റിയെടുക്കുമ്പോൾ മൂല്യത്തിൽ ഒരു കുറവും വരുത്തുന്നതല്ല. തെരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങൾക്ക് ആകർഷകമായ കിഴിവുകൾ ലഭിക്കുന്ന പ്രത്യേക കൗണ്ടറുകൾ ലഭ്യമാണ്.
ഉത്സവകാലം ആഭരണങ്ങൾ വാങ്ങാൻ ഏറ്റവും അനുയോജ്യമാണ്. ഉപഭോക്താക്കളുടെ ആഘോഷങ്ങളെ കൂടുതൽ മൂല്യവത്താക്കുന്ന എക്സ്ക്ലൂസീവ് ഓഫറുകളാണ് ഇത്തവണയും തങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. ഈ വർഷം, ഓരോ പർച്ചേസിനൊപ്പവും സൗജന്യ കാഷ് വൗച്ചറുകൾ നൽകി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉപഭോക്താക്കളുടെ പ്രിയപ്പെട്ട നിമിഷങ്ങൾക്ക് കൂടുതൽ സന്തോഷവും മൂല്യവും നൽകുന്നത് തുടരുകയാണ്.
വ്യാന, നുവ, റോസെല്ലെ തുടങ്ങിയ സിഗ്നേച്ചർ ശേഖരങ്ങൾ ഉൾക്കൊള്ളുന്ന ഞങ്ങളുടെ ഫെസ്റ്റിവ് എഡിഷൻ ജ്വല്ലറിയാണ് ഈ സീസണിലെ മറ്റൊരു ഹൈലൈറ്റ്. വിലയേറിയ രത്നക്കല്ലുകൾ, പ്രകൃതിദത്ത വജ്രങ്ങൾ, അപൂർവ കുൻസൈറ്റ് എന്നിവ ഉപയോഗിച്ച് നിർമിച്ച ഈ വിസ്മയകരമായ ഡിസൈനുകളെല്ലാം ഉത്സവത്തിന്റെ മഹത്ത്വം മനോഹരമായി പ്രതിഫലിപ്പിക്കുന്നുവെന്നും ഷംലാൽ അഹമ്മദ് കൂട്ടിച്ചേർത്തു. ഓരോ പർച്ചേസിനൊപ്പവും സൗജന്യ കാഷ് വൗച്ചറുകൾ നൽകുന്നതിലൂടെ ഉപഭോക്താക്കളുടെ സന്തോഷം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

