ആശൂറയോടനുബന്ധിച്ച് സൗജന്യ ബസ് സേവനം ആരംഭിച്ചു
text_fieldsമനാമ: ആശൂറയോടനുബന്ധിച്ച് മനാമയിലെ റിവൈവല്‍ സെന്ററിലേക്ക് പോകുന്നവര്‍ക്കായി സൗജന്യ ബസ് സേവനം ആരംഭിച്ചതായി ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റ്. ആറ് പ്രധാന റൂട്ടുകളില്‍ ബസ് സേവനം ലഭ്യമാകും. കൂടാതെ ഏഴാം തീയതി രാത്രി മുതല്‍ മുഹറം പത്താം തീയതി രാത്രി വരെ വൈകുന്നേരം ആറ് മുതല്‍ പുലര്‍ച്ചെ മൂന്നു വരെ ബസ് പ്രവര്‍ത്തിക്കും. ആശൂറായുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ വിലാപയാത്രക്കാരുടെ പങ്കാളിത്തം സാധ്യമാക്കുന്നതിനും സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുമുള്ള ഡയറക്ടറേറ്റിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണ് ബസ് സേവനം ലഭ്യമാക്കുന്നത്.
പ്രധാന പിക്കപ്പ് സ്റ്റേഷനുകൾ:
- ജിദാഫ്സ്- അൽദൈഹ് ആൻഡ് ജിദാസ്സ് ഇന്റർസെക്ഷൻ
- അൽ ബിലാദ് അൽ ഖദീം - അൽ ഖാമീസ് ഇന്റർസെക്ഷൻ
- അൽ ബുർഹാമ- സിയാം ഗാരേജിന് സമീപം
- സൽമാനിയ - ഹയാത്ത് പ്ലാസ മാളിന് സമീപം
- അൽ ഖഫൂൽ- ഇമാം അൽ സാദിഖ് പള്ളിക്ക് സമീപം
സെൻട്രൽ മനാമ-അബൂബക്കർ അൽ സിദ്ദീഖ് സ്കൂകൂളിനും ഈസ അൽബസുകൾക്ക് പുറമേ, പ്രായമായവർ, വികലാംഗർ, രോഗികൾ, കുട്ടികൾ എന്നിവർക്കായി ഗോൾഫ് കാർട്ട് സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. അല്‍ സാദിഖ് ട്രാന്‍സ്പോര്‍ട്ടുമായി സഹകരിച്ചാണ് ഈ സേവനം നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

