പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി ഫാ. ഡൈസൺ യേശുദാസ്
text_fieldsമനാമ: മത്സ്യത്തൊഴിലാളികളായ സഹായ സെൽസോ, ആന്റണി വിൻസെന്റ് ജോർജ് എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് അബ്ദുൽ വാഹിദ് അൽ ഖറാത്തയുമായി തിരുവനന്തപുരം കൊല്ലംകോട് ഇടവക വികാരി ഫാ. ഡൈസൺ യേശുദാസ് കൂടിക്കാഴ്ച നടത്തി.
തൊഴിലാളികളെ കാണാതായിട്ട് മൂന്ന് വർഷം പൂർത്തിയായ സാഹചര്യത്തിൽ ബഹ്റൈനിലെത്തിയ അദ്ദേഹം വിഷയത്തിൽ തുടരന്വേഷണം വേണമെന്ന് ഖരാത്തെയോട് ആവശ്യപ്പെട്ടു. വിഷയം ബന്ധപ്പെട്ടവരുടെ അറിവിലേക്ക് എത്രയും വേഗം എത്തിക്കാമെന്നും തുടരന്വേഷണത്തിനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടാമെന്നും അദ്ദേഹം അറിയിച്ചു.
സാമൂഹികപ്രവർത്തകൻ പൊഴിയൂർ ഷാജി, കൊച്ചുതുറ ഫ്രാൻസിസ്, ഇരവി പുത്തൻതുറ സൂസേ എന്നിവരും ഡെപ്യൂട്ടി സ്പീക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഫാ. ഡൈസൺ യേശുദാസിനെ അനുഗമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

