ദുബൈ: ക്രിസ്മസ് ആഘോഷം സ്വർണസമ്മാനങ്ങളോടെ ആഘോഷിക്കാൻ ജോയ് ആലുക്കാസുമായി ചേർന്ന് 'ഗൾഫ് മാധ്യമം' നടത്തുന്ന 'ജോയ് വിത്ത് സാൻറ'യിൽ പങ്കെടുക്കാൻ നാലു ദിനംകൂടി അവസരം. സാൻറയോടൊപ്പമോ സാൻറയുടെ കൂടെയോ എടുത്ത ചിത്രങ്ങളാണ് ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യേണ്ടത്.
ഡിസംബർ 28 ആണ് അവസാന തീയതി. വിജയികളെ കാത്തിരിക്കുന്നത് നാലു ഗ്രാം സ്വർണനാണയം വീതമാണ്.
സാൻറയോടൊപ്പം മുൻകാലങ്ങളിൽ എടുത്ത ചിത്രങ്ങളും പുതിയതായി എടുക്കുന്ന ചിത്രങ്ങളുമെല്ലാം സമ്മാനത്തിനായി പരിഗണിക്കും. സന്തോഷത്തിെൻറ ക്രിസ്മസ് ദിനങ്ങൾ സുവർണ സമ്മാനം നേടി ഇരട്ടി സന്തോഷമുള്ളതാക്കാൻ ഇന്നുതന്നെ മത്സരത്തിൽ പങ്കെടുക്കൂ.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
* ഗൾഫ് മാധ്യമം ബഹ്റൈന്റെ ഫേസ്ബുക്ക് പേജ് (https://www.facebook.com/GulfMadhyamambahrain) സന്ദർശിച്ച് ലൈക്ക് ചെയ്യുക.
* ഈ പേജിലെ Joy with Santa എന്ന പോസ്റ്റ് ലൈക്ക് ചെയ്ത ശേഷം കമൻറ് ബോക്സിൽ നിങ്ങളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുക.
* സാൻറയോടൊപ്പമുള്ള ക്രിസ്മസ് ചിത്രമായിരിക്കണം പോസ്റ്റ് ചെയ്യേണ്ടത്
* ഈ പോസ്റ്റ് joywithsanta എന്ന ഹാഷ്ടാഗ് ചേർത്ത് ഷെയർ ചെയ്യുക
* നിങ്ങളുടെ സുഹൃത്തുക്കളെ പോസ്റ്റിനൊപ്പം ടാഗ് ചെയ്യുക