Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിത്രയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്ക്, വീടുകൾക്ക് നാശനഷ്ടം

text_fields
bookmark_border
സിത്രയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്ക്, വീടുകൾക്ക് നാശനഷ്ടം
cancel

മനാമ: ബഹ്‌റൈനിലെ സിത്ര മേഖലയിൽ ഇറാനിയൻ ഡ്രോണുകൾ തടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ നാല് സ്വദേശികൾക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച അർധ രാത്രിയാണ് സംഭവം.

നിസ്സാരമായി പരിക്കേറ്റ നാല് ബഹ്‌റൈൻ പൗരന്മാർക്കും ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആകാശത്തുവെച്ച് ഡ്രോണുകൾ പ്രതിരോധിച്ചതിനെ തുടർന്ന് സിത്രയിലെ ജനവാസ മേഖലയിൽ അവശിഷ്ടങ്ങൾ വീഴുകയായിരുന്നു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സിവിൽ ഡിഫൻസും നാഷനൽ ആംബുലൻസ് വിഭാഗവും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

നിലവിൽ പ്രദേശം സുരക്ഷിതമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇറാനിയൻ ആക്രമണങ്ങളെത്തുടർന്ന് രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം അതീവ ജാഗ്രതയിലാണെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Four injured, houses damaged as drone debris falls in Sitra
Next Story