Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപൊളിഞ്ഞുവീഴാറായ നാലു​...

പൊളിഞ്ഞുവീഴാറായ നാലു​ കെട്ടിടങ്ങൾ പൊളിച്ചുനീക്കി

text_fields
bookmark_border
പൊളിഞ്ഞുവീഴാറായ നാലു​ കെട്ടിടങ്ങൾ പൊളിച്ചുനീക്കി
cancel
camera_alt

പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്നു

മ​നാ​മ: പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ നാ​ലു കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കി​യ​താ​യി കാ​പി​റ്റ​ൽ മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ദ്​​ലി​യ​യി​ലെ ടൂ​റി​സം മേ​ഖ​ല​യാ​യ 338ാം ന​മ്പ​ർ ​ബ്ലോ​ക്കി​ലെ കെ​ട്ടി​ട​ങ്ങ​ളാ​ണ്​ പൊ​ളി​ച്ചു​മാ​റ്റി​യ​ത്. കൂ​ടാ​തെ, 30 ലോ​ഡ്​ മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്​​തു. നേ​ര​ത്തേ 25 ലോ​ഡ്​ കാ​ർ​ഷി​ക മാ​ലി​ന്യ​ങ്ങ​ളും കെ​ട്ടി​ട നി​ർ​മാ​ണ മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്​​തി​രു​ന്നു. കാ​പി​റ്റ​ൽ മു​നി​സി​പ്പ​ൽ പ​രി​ധി​യി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ കെ​ട്ടി​ട​ങ്ങ​ളും മ​തി​ലു​ക​ളും ക​ണ്ടെ​ത്തു​ന്ന​തി​നും​ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ​

ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഭൂ​മി ഉ​പ​യോ​ഗ​ യോ​ഗ്യ​മാ​ക്കു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ ത​ല​സ്​​ഥാ​ന ന​ഗ​രി​യെ​ന്ന നി​ല​ക്ക്​ മ​നാ​മ വി​നോ​ദ​സ​ഞ്ചാ​ര പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്നും അ​തി​നാ​ൽ ശു​ചി​ത്വ​വും വെ​ടി​പ്പും നി​ല​നി​ർ​ത്തു​ന്ന​തി​ന്​ ​പ്ര​ത്യേ​കം ​ശ്ര​ദ്ധ ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ​തോ​ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​തോ ആ​യ കെ​ട്ടി​ട​ങ്ങ​ൾ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഉ​ട​മ​ക​ൾ​ക്ക്​ അ​വ നേ​രെ​യാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ നോ​ട്ടീ​സ്​ ന​ൽ​കും. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ഉ​ട​മ​ക​ൾ കെ​ട്ടി​ടം പു​ന​രു​ദ്ധ​രി​ച്ചി​ല്ലെ​ങ്കി​ൽ അ​വ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Four collapsed buildings were demolished
Next Story