Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ര​ളീ​യ...

കേ​ര​ളീ​യ സ​മാ​ജ​ത്തി​െൻറ നാ​ല്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ ഇ​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​

text_fields
bookmark_border
കേ​ര​ളീ​യ സ​മാ​ജ​ത്തി​െൻറ നാ​ല്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ ഇ​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​
cancel
camera_alt?????? ???????????? ????????????????? ??????????? ?????????? ?????????????????? ?????????? ??????????????? ????? ?????????? ??.?? ?????????? ????? ??????????????

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ല്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ ഇ​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ പ​റ​ക്കും. കൊ​ച്ചി​യി​ലേ​ക്ക്​ മൂ​ന്ന്​ വി​മാ​ന​ങ്ങ​ളും കോ​ഴി​ക്കോ​േ​ട്ട​ക്ക്​ ഒ​രെ​ണ്ണ​വു​മാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​നം ഉ​ച്ച​ക്ക്​ 12ന്​ ​കോ​ഴി​ക്കോ​േ​ട്ട​ക്കും 2.10ന്​ ​കൊ​ച്ചി​യി​ലേ​ക്കും സ​ർ​വി​സ്​ ന​ട​ത്തും. ഗൾഫ്​ എയറി​​െൻറ രണ്ട്​ വിമാനങ്ങൾ രാത്രി 8.30നും 11.30നും കൊച്ചിയിലേക്ക്​ പുറപ്പെടും.

നാ​ല്​ വി​മാ​ന​ങ്ങ​ളി​ലു​മാ​യി 694 പ്ര​വാ​സി​ക​ളാ​ണ്​ നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​ത്. സ​മാ​ജ​ത്തി​​െൻറ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​നാ​യി ന​ൽ​കി​യ അ​പേ​ക്ഷ​ക​ളി​ൽ അ​ന്തി​മ അ​നു​മ​തി ല​ഭി​ച്ച​താ​യി പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും അ​റി​യി​ച്ചു.

ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ​ക്കാ​യു​ള്ള അ​പേ​ക്ഷ​ക​ളി​ൽ അ​നു​കൂ​ല സ​മീ​പ​നം സ്വീ​ക​രി​ച്ച നോ​ർ​ക്ക വ​കു​പ്പി​​െൻറ കൂ​ടെ ചു​മ​ത​ല​യു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി തു​ട​ങ്ങി​യ​വ​ർ​ക്ക്​ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഇ​രു​വ​രും പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ എം​ബ​സി​യും ബ​ഹ്​​റൈ​നി​ലെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും ആ​ദ്യ ഘ​ട്ടം മു​ത​ൽ അ​നു​കൂ​ല നി​ല​പാ​ട്​ സ്വീ​ക​രി​ച്ചി​രു​ന്നു. ഗ​ർ​ഭി​ണി​ക​ളും രോ​ഗി​ക​ളും ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​രു​മ​ട​ക്കം നി​ര​വ​ധി മ​ല​യാ​ളി​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് സ​മാ​ജം ചാ​ർ​ട്ടേ​ഡ് വി​മാ​ന​യാ​ത്ര​ക്ക് സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newspravasi samajamPravasi Return
News Summary - four charted flights to kerala from bahrain -gulf news
Next Story