അനധികൃത മദ്യവിൽപന; നാലുപേർ അറസ്റ്റിൽ
text_fieldsമനാമ: അനധികൃതമായി മദ്യം വിറ്റ നാലുപേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. നിയമവിരുദ്ധ മദ്യവിൽപന നടക്കുന്നെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മനാമയിൽവെച്ച് ഏഷ്യക്കാരായ പ്രതികളെ പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ മനുഷ്യക്കടത്ത് വിരുദ്ധ, പൊതുധാർമിക സംരക്ഷണ ഡയറക്ടറേറ്റാണ് പ്രതികളെ പിടികൂടിയത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ 17718888 എന്ന നമ്പറിലോ 999 എന്ന എമർജെൻസി നമ്പറിലോ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിനെ അറിയിക്കാൻ പൗരന്മാരോടും താമസക്കാരോടും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

