Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ എക്സ്പോയിൽ എ.ജി.യു സ്മാർട്ട് കൃഷിയെക്കുറിച്ച് ഫോറം സംഘടിപ്പിക്കും
text_fieldsbookmark_border
മനാമ: ഖത്തർ എക്സ്പോ 2023ൽ അറേബ്യൻ ഗൾഫ് യൂനിവേഴ്സിറ്റി ‘സ്മാർട്ട് കൃഷിയും സുസ്ഥിരതയും‘ വിഷയത്തിൽ ഫോറം സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ‘സുൽത്താൻ ഖാബൂസ് മരുഭൂ കൃഷി ചെയറി’ന് നേതൃത്വം നൽകുന്ന ഡോ. അബ്ദുൽ ഹാദി വഹാബ് വിഷയാവതരണം നടത്തും.
ഹോളണ്ടിലെ എസ്.എഫ്.എസ് കമ്പനി എക്സിക്യൂട്ടിവ് ഡയറക്ടർ ലോറൻസ് പേരിൻസ് അടക്കമുള്ള പ്രമുഖർ സദസ്സിനെ അഭിസംബോധന ചെയ്യും. നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ ആധുനിക കാർഷികരീതികൾ പരിചയപ്പെടുത്തുമെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
Next Story

