കാറോട്ടം കാണാൻ രവിശാസ്​ത്രിയും

13:11 PM
15/04/2018

​മനാമ: ബഹ്​റൈനിലെ ‘ഫോർമുല വൺ ഗ്രാൻറ്​ പ്രി’ ആസ്വാദിക്കാൻ ഇന്ത്യൻ ക്രിക്കറ്റ്​ ടീം കോച്ച്​ രവിശാസ്​ത്രിയും. മത്​സരത്തി​​​െൻറ ​യോഗ്യത നിർണ്ണയം നടന്ന രണ്ടാംദിനം മുതൽ അദ്ദേഹം കാറോട്ടം കാണാൻ എത്തി.  ‘ഫോർമുല വൺ ഗ്രാൻറ്​ പ്രി’ തനിക്ക്​ ഏറെ ഇഷ്​ടമുള്ളതാണെന്ന്​ പറഞ്ഞ രവിശാസ്​ത്രി, ത​​​െൻറ മുന്നിലുള്ള മലയാളം മാധ്യമ പ്രവർത്തകരോട്​ പത്രപ്രവർത്തകനും സ്​പോർട്​സ്​ ലേഖകനുമായ രവിമേനോനെ അറിയുമോ എന്നും അന്വേഷിക്കുന്നുണ്ടായിരുന്നു. 

ഇതിനിടയിൽ  രവിശാസ്​ത്രിക്കൊപ്പം സെൽഫിയെടുക്കാനായി ആരാധകരും കൂട്ടത്തോടെ എത്തി. ഇന്ത്യൻ വ്യവസായ രംഗത്തുള്ള ഗൗദംഹരി സിംഗാനിയക്ക്​ ഒപ്പമാണ്​ രവിശാസ്​ത്രി കാറോട്ടം കാണാൻ ബഹ്​റൈനിൽ എത്തിയത്​. സെൽഫി ഭ്രമക്കാരെ ഒഴിവാക്കാൻ ശ്രമിച്ച അദ്ദേഹം ഫോ​േട്ടാക്ക്​ പോസ്​ ചെയ്യാനും വിമുഖത കാട്ടി.

Loading...
COMMENTS