Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഫോർമുല വൺ ഗ്രാൻറ്​...

‘ഫോർമുല വൺ ഗ്രാൻറ്​ പ്രീ’ സെബാസ്​റ്റ്യൻ വെ​േറ്റൽ നം. 1 

text_fields
bookmark_border
‘ഫോർമുല വൺ ഗ്രാൻറ്​ പ്രീ’ സെബാസ്​റ്റ്യൻ വെ​േറ്റൽ നം. 1 
cancel

മനാമ: ​‘ഫോർമുല വൺ ഗൾഫ്​ എയർ ബഹ്​റൈൻ ഗ്രാൻറ്​ പ്രി’ യുടെ മത്​സരത്തിൽ ഒന്നാം സ്ഥാനത്ത് സെബാസ്​റ്റ്യൻ വെറ്റേൽ (​െഫരാരി)  എത്തി. രണ്ടാം സ്ഥാനത്ത്​ വാൾ​േട്ടരി ബൊട്ടാസും (മെഴ്​സിഡെസ്​)  മൂന്നാം സ്ഥാനത്ത്​ ലെവിസ്​ ഹാമിൽട്ടണും(മെഴ്​സിഡെസ്​) എത്തി. ഇഞ്ചോടിഞ്ച്​ മുന്നിട്ട്​ നിന്ന മരണപ്പാച്ചിലിൽ പ്രകമ്പനംകൊണ്ട ഇൻറനാഷണൽ സർക്യൂട്ടിൽ ചരിത്രമെഴുതി ചേർത്താണ്​ ജേതാക്കൾ തങ്ങളുടെ അജയ്യത തെളിയിച്ചത്​.  ലോകത്തി​​​​​െൻറ വിവിധ ഭാഗങ്ങളിലും ഇര​ുന്ന്​ ത്രസി​േപ്പാടെ മത്​സരം കണ്ട ലക്ഷക്കണക്കിന്​ കാറോട്ടപ്രേമികൾക്കും മികച്ച അനുഭവമായിരുന്നു ഫോർമുല വൺ  മത്​സരം. കാഴ്​ചയുടെ ശരിക്കുള്ള ഉത്​സവം തന്നെയായി ഇൗ വർഷത്തെ ഫോർമുല വൺ.

ഇന്നലെ വൈകുന്നേരം ആറ്​ മണി കഴിഞ്ഞ്​ 10 ാം മിനിറ്റിൽ  മത്​സരം ആരംഭിക്കു​േമ്പാൾ പ്രതീക്ഷകൾ ആവർത്തിക്കുമോ അതോ അട്ടിമറികൾ ഉണ്ടാകുമോ എന്നതായിരുന്നു ഏവരുടെയും ​േചാദ്യം.  കാറോട്ട കരുത്തൻമാർ സ്​റ്റാർട്ട്​ സിഗ്​നലിനായി കാത്തിരിക്കു​േമ്പാൾ ഗാലറികളിലെ നിറഞ്ഞ്​ കവിഞ്ഞ ആയിരക്കണക്കിന്​ ആരാധകരു​ം തങ്ങളുടെ ഇഷ്​ടതാരങ്ങൾക്കായി പ്രാർഥനകളിലായിരുന്നു. തുടർന്ന്​ ട്രാക്കുകളിലൂടെ മിന്നൽവേഗത്തിൽ പാഞ്ഞ തീപ്പൊരികളുടെ  പിന്നലെയായി ജനങ്ങളുടെ കണ്ണും മനസും. യോഗ്യത നിർണ്ണയ മത്​സരത്തിലെ മുന്നേറ്റത്തെ ഒാർമിപ്പിക്കുന്ന തരത്തിലായിരുന്നു ആദ്യ ഒരു മണിക്കൂറോളം. എന്നാൽ മൂന്നാമതുണ്ടായിരുന്ന കിമി റൈ​ക്കോനൻ ടയർ മാറ്റുംമു​െമ്പ കാർ മുന്നോ​െട്ടടുത്തതി​​​​​െൻറ പേരിൽ, അയോഗ്യനായതോടെ അദ്ദേഹത്തിന്​ തൊട്ടുപിന്നിലുണ്ടായിരുന്ന  ലെവിസ്​ ഹാമിൽട്ടൺ മൂന്നാമതെത്തി. ഒടുവിൽ മത്​സരാവസാനം ഫിനിഷിങ്​ പോയിൻറിലേക്ക്​ ജേതാക്കൾ തങ്ങളുടെ റാങ്കുകൾ അടയാളപ്പെടുത്തിയെത്തി. അപ്പോൾ എങ്ങും ആർപ്പുവിളികളായിരുന്നു.

മാധ്യമ പ്രവർത്തകരുടെ മുന്നിലായി സജ്ജീകരിക്കപ്പെട്ട വേദിയിൽ ബഹ്​റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയും മറ്റ്​ വിശിഷ്​ടാതിഥികളും വിജയികളെ കാത്ത്​ നിൽക്കുകയായിരുന്നു. ഇൗ സമയം ഒന്നാമത്​ എത്തിയ സെബാസ്​റ്റ്യൻ ത​​​​​െൻറ ഫെരാരി നമ്പൺ വൺ ട്രാക്കിലേക്ക്​ ഒാടിച്ചുനിർത്തി. കാറിൽ നിന്നിറങ്ങി ഹെൽമറ്റ്​ ഉൗരി അദ്ദേഹം ആർത്തുവിളിച്ച്​ കൊണ്ട്​ സ​ന്തോഷം പ്രകടിപ്പിച്ചു. ഒാടി​െയത്തിയവരെ  ആലിംഗനം ചെയ്​തും നൃത്തം ചെയ്​തും അദ്ദേഹം ആഹ്ലാദം പങ്കിട്ടു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയാണ്​ സെബാസ്​റ്റ്യന്​  േട്രാഫി സമ്മാനിച്ചത്​. പുരസ്​കാര ചടങ്ങി​​​​​െൻറ ആവേശത്തിനിടയിലും തങ്ങളുടെ പ്രിയ താരങ്ങളുടെ 
നേട്ടത്തി​​​​​െൻറ പേരിൽ ചില ആരാധകർ ആഹ്ലാദംകണ്ണീരണിയുന്നുണ്ടായിരുന്നു. മറ്റ്​ ചിലർ ഇഷ്​ട താരങ്ങളുടെ പരാജയത്തിൽ ദു:ഖിച്ച്​ കരഞ്ഞു. എന്നാൽ തോറ്റവരും ജയിച്ചവരുമെല്ലാം ആത്യന്ത്യകമായി ഒന്നാണെന്ന കായിക പൊതുതത്വം ഇവിടെയും അനുവർത്തിക്കപ്പെട്ടു. ജയിച്ചവരെ തോറ്റവരുൾപ്പെടെ എല്ലാവരും അഭിനന്ദിക്കാനും വിജയാഘോഷം ഉജ്ജ്വലമാക്കാനും മുന്നിട്ടിറങ്ങിയതോടെ ഇന്നലത്തെ രാത്രി എന്നത്​ നിലക്കാത്ത ആരവങ്ങളുടെതായി മാറി.

ഏപ്രിൽ ആറ്​ മുതൽ ആരംഭിച്ച പരിപാടികളിൽ ആദ്യദിനം ടെസ്​റ്റ്​ ഡ്രൈവ്​ ആയിരുന്നു. ഏപ്രിൽ ഏ​ഴിന്​ യോഗ്യത മത്​സരമായിരുന്നു. ട്രാക്കിൽ മത്​സരത്തിൽ യഥാക്രമം അണിനിരക്കേണ്ടവരെ തെരഞ്ഞെടുക്കാനുള്ള മത്​സരത്തിൽ നമ്പർ വൺ സെബാസ്​റ്റ്യൻ വെറ്റേൽ ആയിരുന്നു ഒന്നാമ​ത്​ എത്തിയത്​. ഒരു മണിക്കൂർ 27 മിനിറ്റ്​ 958 സെക്കൻറ്​ കൊണ്ടായിരുന്നുഅദ്ദേഹം ഫിനിഷ്​ ചെയ്​തത്​.  രണ്ടാമത്​ എത്തിയ കിമി റൈ​ക്കോൻ ഒരു മണിക്കൂർ 28 മിനിറ്റ്​  101 സെക്കൻറ്​  എടുത്തപ്പോൾ വൾ​േട്ടരി ബൊട്ടാസ്​ ഒരു മണിക്കൂർ 28 മിനിറ്റ്​ 124 സെക്കൻറ്​ എടുത്ത്​ മൂന്നാമതെത്തി. 2004 മുതൽ ഫോർമുല വൺ ആരംഭിച്ചശേഷം ലോകത്തി​​​​​െൻറ ശ്രദ്ധ ഒാരോ വർഷവും ബഹ്​റൈനിലേക്ക്​ എത്തുന്നു എന്ന്​ തെളിയിക്കപ്പെടുന്നതായി ഇൗ വർഷത്തെയും മത്​സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsformula1malayalam news
News Summary - formula1-bahrain-gulf news
Next Story