Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപരീക്ഷണ പാച്ചിലിൽ...

പരീക്ഷണ പാച്ചിലിൽ ആവേശം അലകടലായി

text_fields
bookmark_border
പരീക്ഷണ പാച്ചിലിൽ ആവേശം അലകടലായി
cancel

മനാമ: ഫോർമുല വൺ ഗ്രാൻറ്​ പ്രിയുടെ ആദ്യദിനം ടെസ്​റ്റ്​ ഡ്രൈവിങി​​​​െൻറതായിരുന്നു. ആവേശവും ആഹ്ലാദവും വാനംമു​െട്ട ഉയർന്ന അന്തരീക്ഷത്തിൽ രാജ്യത്തി​​​​െൻറ ഇൗ വർഷത്തെ ഏറ്റവും വലിയ പരിപാടിയുടെ കേളികൊട്ടായി മാറി ഇന്നലെ നടന്ന വിവിധ പരിപാടികൾ. ഇൻറർനാഷണൽ സർക്യൂട്ടിൽ നടന്ന പരീക്ഷണ കാറോട്ടം കാണാൻ ആയിരങ്ങളാണ്​ എത്തിയത്​. ​​ഫോർമുല വണ്ണിന്​ സാക്ഷികളാകാനും പ്രിയതാരങ്ങളെ കൺകുളിരെ കാണാനും എത്തിയ സ്വദേശികളെയും വിദേശികളെയും കൊണ്ട്​ പരിസരം തിങ്ങി നിറഞ്ഞ നിലയിലായിരുന്നു. സന്ദർശകരെയും മത്​സരാർഥികളെയും അഭിവാദ്യം ചെയ്​ത്​ വിവിധ കലാപരിപാടികളും ആരംഭിച്ചിട്ടുണ്ട്​.

മത്സരത്തിൽ എന്തും സംഭവിക്കാം; ആസ്​ട്രേലിയൻ അനുഭവത്തിൽ നിരാശയില്ല -ഗൗന്ദർ സ്​റ്റൈയിനർ
മനാമ: ആസ്​ട്രേലിയൻ കാറോട്ട മത്​സരത്തിൽ പിന്തള്ളപ്പെട്ടുപോയതിൽ നിരാശയില്ലെന്നും അതിനെ മറികടക്കാനുള്ള ആത്​മവിശ്വാസം ഇപ്പോൾ സ്വായത്തമാക്കിയിട്ടുണ്ടെന്നും കാർ റേസിങ്​ താരം ഗൗന്ദർ സ്​റ്റൈയിനർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വേൾഡ്​ റാലി ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടെ ഒ​േട്ടറെ ശ്രദ്ധേയ വിജയം ​േനടിയ ഗൗന്ദർ സ്​റ്റൈയിനറിന്​ ആസ്​ട്രേലിയൻ കാറോട്ട മത്​സരത്തിൽ ആറാംസ്ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു. ആസ്​ട്രേലിയൻ അനുഭവത്തിൽ മനോവിഷമം ഉണ്ടെങ്കിലും പുതിയ അനുഭവങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഗൗന്ദർ വ്യക്തമാക്കി. അങ്ങനെ സംഭവിക്കണം; എന്നാൽ അത്​ സംഭവിക്കരുത്​ എന്ന്​ കരുതാൻ കഴിയില്ല. കാര്യങ്ങളെ കുറിച്ച്​ നമുക്കെല്ലാം അറിയാം. എന്നിരുന്നാലും നല്ലത്​  സംഭവിക്കാനായി കാത്തിരിക്കുകയാണ്​ താൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ  ക്ലൈയർ വില്യംസ്, സക്ക് ബ്രോൺ എന്നിവരും പ​െങ്കടുത്തു. 

നൃത്തവും അഭ്യാസ പ്രകടനങ്ങളും വാദ്യഘോഷങ്ങളും ആയി വൈവിദ്ധ്യമാർന്ന പരിപാടികൾ വരും ദിവസങ്ങളിലും തുടരും. അതേസമയം ഇന്ന്​ മത്​സത്തിലേക്കുള്ള യോഗ്യത മത്​സരം നടക്കും. നാളെ മത്​സരം നടക്കും. മത്​സരാർഥികളിൽ പ്രമുഖർ ഉൾപ്പെടെ ശുഭാപ്​തി വിശ്വാസത്തോടെയാണ്​ ​േഫാർമുല വണ്ണിനെ കാണ​ുന്നതെന്ന്​ വിവിധ സ്​പോർട്​സ്​ പ്രസിദ്ധീകരണങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. പൊതുവെയുള്ള അന്തരീക്ഷത്തി​​​​െൻറ അനുകൂലാവസ്ഥ കാറോട്ടക്കാരിൽ ആത്​മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്​. വിദേശ മാധ്യമ പ്രവർത്തകരുടെ നിര തന്നെ റിപ്പോർട്ടിങിനായി എത്തിചേർന്നിട്ടുണ്ട്​. 

കഴിഞ്ഞ ദിവസം നടന്ന വാർത്തസമ്മേളനത്തിൽ സംബന്​ധിച്ച കിമി റൈക്കോണൻ, വാൽ​േട്ടരി ബൊട്ടസ്​, ഫെർണാണ്ടോ അലൻസോ എന്നിവർ സൂചിപ്പിച്ചതും ​േഫാർമുല വണ്ണിന്​ ലോകത്താകമാനമുള്ള സ്വീകാര്യതയായിരുന്നു​. പ്രശാന്തസ​ുന്ദരമായ ഇൗ വാരാന്ത്യമാണിതെന്ന്​ സൂചിപ്പിച്ച മത്​സരാർഥികൾ മികച്ച പ്രകടനം നടത്താനുള്ള കടുത്ത  പരിശീലനമാണ്​ തങ്ങളെല്ലാം നടത്തിയതെന്നും പറഞ്ഞു. 

വിജയിക്കാനുള്ള പോരാട്ടത്തിനൊപ്പം കായിക സംസ്​കാരം ഉയർത്തിപ്പിടിച്ച്​ കൊണ്ട്​ സ്വന്തം പ്രതിഭകളുടെ നവീകരണവും മെച്ചപ്പെട്ട പ്രകടനവും കൊണ്ട്​ ശ്രദ്ധനേടുക എന്നതും കാറോട്ടക്കാർ ലക്ഷ്യം വക്കുന്നുണ്ട്​. പരീക്ഷണ ഒാട്ടത്തിന്​ ​േശഷം ചില മത്​സരാർഥികൾ പ്രാർഥനക്കും വിശ്രമത്തിനും വിനോദത്തിനും സമയം ചെലവിട്ടപ്പോൾ മറ്റ്​ ചിലർ ഇൻറവ്യൂവിനും തയ്യാറായി. ഇന്നലെയും മത്​സരാർഥികളുടെ വാർത്തസമ്മേളനം നടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsformula01
News Summary - formula01-bahrain-gulf news
Next Story