Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫോ​ർ​മു​ല വ​ൺ:...

ഫോ​ർ​മു​ല വ​ൺ: ആ​രാ​ധ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്​ കി​ടി​ല​ൻ വി​നോ​ദ​ങ്ങ​ൾ

text_fields
bookmark_border
ഫോ​ർ​മു​ല വ​ൺ: ആ​രാ​ധ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്​ കി​ടി​ല​ൻ   വി​നോ​ദ​ങ്ങ​ൾ
cancel

മ​നാ​മ: ഫോ​ർ​മു​ല വ​ൺ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​ പ്രീ​യി​ൽ ആ​രാ​ധ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്​ ആ​വേ​ശ​ക​ര​മാ​യ വി​നോ​ദ പ​രി​പാ​ടി​ക​ളും റൈ​ഡു​ക​ളും. ഇ​തോ​ടൊ​പ്പം, സ്വാ​ദി​ഷ്​​ട​മാ​യ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ളും ആ​സ്വ​ദി​ക്കാം. മാ​ർ​ച്ച്​ 26 മു​ത​ൽ 28 വ​രെ​യാ​ണ്​ ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ ഫോ​ർ​മു​ല വ​ൺ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക.

മ​ത്സ​ര​ത്തി​െൻറ ടി​ക്ക​റ്റു​ക​ൾ bahraingp.com എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി വി​ൽ​പ​ന തു​ട​ങ്ങി​യി​ട്ടു​ണ്ട്. കോ​വി​ഡ് -19 വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും കോ​വി​ഡ്​ മു​ക്​​ത​രാ​യ​വ​ർ​ക്കും മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം. മൂ​ന്ന്​ ദി​വ​സ​ത്തെ മ​ത്സ​ര​ത്തി​ന്​ എ​ല്ലാ സ്​​റ്റാ​ൻ​ഡു​ക​ളി​ലും 100 ദി​നാ​റാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. എ​ഫ്​ വ​ൺ വി​ല്ലേ​ജി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ളി​ൽ 42 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ജ​യ​ൻ​റ്​ വീ​ലാ​ണ്​ മു​ഖ്യ​ആ​ക​ർ​ഷ​ണം.

റോ​ക്ക​റ്റ്​ വേ​ഗ​ത​യി​ൽ നി​ങ്ങ​ളെ ആ​കാ​ശ​ത്തേ​ക്ക്​ ഉ​യ​ർ​ത്തു​ന്ന റി​വേ​ഴ്​​സ്​ ബം​ഗീ, കോം​ഗ റൈ​ഡ്​ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലോ​ക​മെ​ങ്ങു​മു​ള്ള തീം ​പാ​ർ​ക്കു​ക​ളി​ലെ ആ​ക​ർ​ഷ​ണ​മാ​യ വേ​വ്​ സ്വി​ങ്ങ​റും വി​സ്​​മ​യാ​നു​ഭ​വ​മാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ bahraingp.com വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Formula Onethe fun
Next Story