Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫോ​ർ​മു​ല വ​ൺ ഗ​ൾ​ഫ്...

ഫോ​ർ​മു​ല വ​ൺ ഗ​ൾ​ഫ് എ​യ​ർ ബ​ഹ്‌​റൈ​ൻ: ഗ്രാ​ൻ​ഡ് പ്രീ ​ഫെ​ബ്രു​വ​രി 29 മു​ത​ൽ മാ​ർ​ച്ച് 2 വ​രെ

text_fields
bookmark_border
ഫോ​ർ​മു​ല വ​ൺ ഗ​ൾ​ഫ് എ​യ​ർ ബ​ഹ്‌​റൈ​ൻ: ഗ്രാ​ൻ​ഡ് പ്രീ ​ഫെ​ബ്രു​വ​രി 29 മു​ത​ൽ മാ​ർ​ച്ച് 2 വ​രെ
cancel
camera_alt

ബി.​ഐ.​സി സം​ഘ​ടി​പ്പി​ച്ച ഔ​ദ്യോ​ഗി​ക ലോ​ഞ്ച് ച​ട​ങ്ങി​ൽ നിന്ന്

മ​നാ​മ: ലോ​ക​ത്തി​ലെ സാ​ഹ​സി​ക​രാ​യ കാ​യി​ക​പ്രേ​മി​ക​ളെ മു​ഴു​വ​ൻ സാ​ഖി​ർ മ​രു​ഭൂ​മി​യി​ലെ ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ലേ​ക്കാ​ക​ർ​ഷി​ച്ചു​കൊ​ണ്ട് വി​ഖ്യാ​ത​മാ​യ ഫോ​ർ​മു​ല വ​ൺ ഗ​ൾ​ഫ് എ​യ​ർ ബ​ഹ്‌​റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ 2024 ​മ​ത്സ​ര​ങ്ങ​ൾ ഫെ​ബ്രു​വ​രി 29 മു​ത​ൽ മാ​ർ​ച്ച് 2 വ​രെ ന​ട​ക്കും.

ഈ ​വ​ർ​ഷം ഫോ​ർ​മു​ല വ​ൺ 20ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗം​ഭീ​ര​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. ‘20 ഇ​യേ​ഴ്‌​സ് ഓ​ഫ് എ ​മോ​ഡേ​ൺ ക്ലാ​സി​ക്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ച​രി​ത്ര​സ്മ​ര​ണ​ക​ൾ നി​ല​നി​ർ​ത്തി വി​നോ​ദ​വും സാ​ഹ​സി​ക​ത​യും സ​മ​ഞ്ജ​സ​മാ​യി സ​മ്മേ​ളി​ക്കു​ന്ന കാ​യി​ക​വി​നോ​ദ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്താ​നാ​ണ് സ​ർ​ക്യൂ​ട്ട് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​ൻ അ​വ​ന്യൂ​സി​ൽ ബി.​ഐ.​സി സം​ഘ​ടി​പ്പി​ച്ച ഔ​ദ്യോ​ഗി​ക ലോ​ഞ്ച് ച​ട​ങ്ങി​ൽ ഗ്രാ​ൻ​ഡ് പ്രീ​യു​​ടെ കൗ​ണ്ട്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു.

ടൂ​റി​സം മ​ന്ത്രി ഫാ​ത്തി​മ ബി​ൻ​ത് ജാ​ഫ​ർ അ​ൽ സൈ​റാ​ഫി, ബി.​ഐ.​സി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ശൈ​ഖ് സ​ൽ​മാ​ൻ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, ഗ​ൾ​ഫ് എ​യ​ർ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ക്യാ​പ്റ്റ​ൻ വ​ലീ​ദ് അ​ൽ അ​ൽ​വാ​യ് എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ശൈ​ഖ് സ​ൽ​മാ​നും ക്യാ​പ്റ്റ​ൻ വ​ലീ​ദ് അ​ൽ അ​ല​വി​യും ചേ​ർ​ന്ന് 2004, 2024 എ​ഫ്1 ഷോ ​കാ​റു​ക​ൾ അ​നാ​വ​ര​ണം ചെ​യ്തു.ഇ​തി​ഹാ​സ എ​ഫ്1 ക​മ​ന്റേ​റ്റ​ർ ഡേ​വി​ഡ് ക്രോ​ഫ്റ്റും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഇ​മ്രാ​ൻ അ​ൽ അ​രാ​ദി​യും ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ച​ട​ങ്ങി​ൽ എ​ഫ്1 സി.​ഇ.​ഒ സ്റ്റെ​ഫാ​നോ ഡൊ​മെ​നി​ക്കാ​ലി, മ​ക്ലാ​ര​ൻ എ​ഫ്1 ടീം ​സൂ​പ്പ​ർ​സ്റ്റാ​ർ ലാ​ൻ​ഡോ നോ​റി​സ് എ​ന്നി​വ​ർ വി​ഡി​യോ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി.

സീ​സ​ണി​ന് തു​ട​ക്കം​കു​റി​ച്ചു​കൊ​ണ്ടു​ള്ള ആ​വേ​ശ​ക​ര​മാ​യ റേ​സി​ന് മു​ന്നോ​ടി​യാ​യി ഫെ​ബ്രു​വ​രി 21 മു​ത​ൽ 23 വ​രെ മൂ​ന്നു​ദി​വ​സ​ത്തെ F1 അ​രാം​കോ പ്രീ-​സീ​സ​ൺ ടെ​സ്റ്റി​ങ് 2024 ന് ​ബി.​ഐ.​സി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ബ​ഹ്‌​റൈ​ൻ ജി.​പി സൂ​പ്പ​ർ​ഫാ​ൻ വി​ജ​യി​യാ​യി നാ​സ​ർ ജ​നാ​ഹി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഗ്രാ​ൻ​ഡ് പ്രി​യോ​ട​നു​ബ​ന്ധി​ച്ച് സ്റ്റേ​ജ് ഷോ​ക​ൾ, കാ​ർ​ണി​വ​ൽ റൈ​ഡു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി വി​നോ​ദ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. നി​ര​വ​ധി വി​ഖ്യാ​ത എ​ന്റ​ർ​ടെ​യ്‌​ന​ർ​മാ​രും എ​ത്തും.

നി​ക്ക​ലോ​ഡി​യ​ൻ റോ​ക്ക്സ് എ​ന്ന ത​ല​ക്കെ​ട്ടി​ൽ സ്റ്റേ​ജ് ഷോ​യും ന​ട​ക്കും. കാ​ർ​ണി​വ​ൽ റൈ​ഡു​ക​ളി​ൽ ഭീ​മാ​കാ​ര​മാ​യ ഫെ​റി​സ് വീ​ൽ ഉ​ൾ​പ്പെ​ടെ​യു​ണ്ടാ​കും.ഗ്രാ​ൻ​ഡ് പ്രി​ക്‌​സി​ലേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ൾ അ​തി​വേ​ഗം വി​റ്റു​തീ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ടി​ക്ക​റ്റി​നും bahraingp.com സ​ന്ദ​ർ​ശി​ക്കു​ക അ​ല്ലെ​ങ്കി​ൽ BIC ഹോ​ട്ട്‌​ലൈ​നി​ൽ +973-17450000-ൽ ​വി​ളി​ക്കു​ക.




ടൂ​റി​സം മ​ന്ത്രി ഫാ​തി​മ ബി​ൻ​ത്​ ജ​അ്​​ഫ​ർ അ​സ്സൈ​റ​ഫി


ആ​ഗോ​ള സ്‌​പോ​ർ​ട്‌​സ് ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ സ്ഥാ​ന​മു​റ​പ്പി​ച്ച മ​ത്സ​രം - ടൂ​റി​സം മ​ന്ത്രി

മ​നാ​മ: ആ​ഗോ​ള സ്‌​പോ​ർ​ട്‌​സ് ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ സ്ഥാ​ന​മു​റ​പ്പി​ച്ച മ​ത്സ​ര​മെ​ന്ന​നി​ല​യി​ൽ ഫോ​ർ​മു​ല 1 അ​തീ​വ പ്ര​ധാ​ന​മാ​ണെ​ന്ന് എ​ഫ്1 ലോ​ഞ്ചി​ൽ സം​സാ​രി​ക്ക​വെ ടൂ​റി​സം മ​ന്ത്രി ഫാ​തി​മ ബി​ൻ​ത്​ ജ​അ്​​ഫ​ർ അ​സ്സൈ​റ​ഫി പ​റ​ഞ്ഞു. 2004 മു​ത​ൽ, ആ​ഗോ​ള സ്‌​പോ​ർ​ട്‌​സ് ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ബ​ഹ്റൈ​നി​ന്റെ സാ​ന്നി​ധ്യ​മു​ണ്ട്. ബ​ഹ്‌​റൈ​ൻ ഇ​ക്ക​ണോ​മി​ക് വി​ഷ​ൻ 2030 ന്റെ ​ല​ക്ഷ്യ​ങ്ങ​ളു​മാ​യി ചേ​ർ​ത്താ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫോ​ർ​മു​ല 1 ടൂ​റി​സം മേ​ഖ​ല​യി​ൽ ചെ​ലു​ത്തു​ന്ന സ്വാ​ധീ​നം വ​ലു​താ​ണ്. 2022ൽ, ​എ​ല്ലാ റേ​സ് ദി​വ​സ​ങ്ങ​ളി​ലു​മാ​യി 98,000 വി​നോ​ദ​സ​ഞ്ചാ​രി​ക​ളും പ്ര​ധാ​ന റേ​സ് ദി​വ​സം മാ​ത്രം 35,000 പേ​രും ഇ​വി​ടെ​യെ​ത്തി. 2023ൽ ​മൊ​ത്തം റേ​സ് ദി​വ​സ​ങ്ങ​ളി​ൽ 99,500 പേ​രും പ്ര​ധാ​ന റേ​സ് ദി​നം 36,000 പേ​രു​മെ​ത്തി. ഈ ​വ​ർ​ഷം ഇ​തി​ലു​മ​ധി​കം കാ​യി​ക​പ്രേ​മി​ക​ളെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:formula1
News Summary - Formula One Gulf Air Bahrain: Grand Prix from February 29 Till march 2
Next Story