ആവേശക്കുതിപ്പ്
text_fieldsമനാമ: ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്ക് ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ടിൽ തുടക്കമായി. നേരിയ തോതിൽ പെയ്ത മഴയിലും ആവേശം കുറയാതിരുന്ന ആദ്യ പരിശീലന മത്സരത്തിൽ ലോക ചാമ്പ്യൻ മെഴ്സിഡസിെൻറ ലൂയി ഹാമിൽട്ടൺ ഒന്നാമതെത്തി.
സഹതാരം വാൾേട്ടരി ബോട്ടാസ് രണ്ടാമതും റേസിങ് പോയൻറിെൻറ സെർജിയോ പെരേസ് മൂന്നാമതും ഫിനിഷ് ചെയ്തു. മക്ലാരൻ ഡ്രൈവർ കാർലോസ് സെയിൻസ് നാലാമതും ആൽഫ ടോറിയുടെ ഡ്രൈവർ പിയറി ഗാസ്ലി അഞ്ചാമതും എത്തി.
60 മിനിറ്റ് ദൈർഘ്യമുള്ള മൂന്നാമത്തെ പരിശീലനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. അഞ്ചു മണിക്കാണ് യോഗ്യത റൗണ്ട് മത്സരം നടക്കുക. ഞായറാഴ്ച വൈകീട്ട് 5.10നാണ് ഫൈനൽ മത്സരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

