ഫോര്‍മുല വണ്‍ ഗ്രാൻഡ് പ്രീ: ഉജ്ജ്വല തുടക്കം
text_fieldsമനാമ: കായികവിനോദരംഗത്ത് ബഹ്റൈെൻറ പേര് അടയാളപ്പെടുത്തുന്ന സുപ്രധാന മത്സരമായ ‘ഫോര്‍മുല വണ്‍ ഗ്രാൻഡ് പ്രീ’ക്ക് ഉജ്ജ്വല തുടക്കം. ഇൻറര്‍നാഷനല്‍ സര്‍ക്യൂട്ടിലാണ് ഗ് രാൻഡ് പ്രീ നടക്കുന്നത്. കഴിഞ്ഞദിവസം മുതൽ ട്രയൽ റൺ ആരംഭിച്ചു. വിവിധ രാജ്യങ്ങളി ൽനിന്നുള്ള മുൻനിര താരങ്ങളും കഴിഞ്ഞ വർഷങ്ങളിലെ കിരീട ജേതാക്കളും മത്സരത്തിൽ പെങ്കടുക്കുന്നുണ്ട്.
മത്സരം വീക്ഷിക്കാനായി സ്പോർട്സ് താരങ്ങളും വിവിധ മേഖലകളിലുള്ള ബിസിനസ് പ്രമുഖരും വിനോദസഞ്ചാരികളും എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും സന്ദർശക പ്രവാഹം ഉണ്ടാകുമെന്നാണ് കരുതുന്നത്. മത്സരം റിപ്പോർട്ട് ചെയ്യാൻ വിദേശ മാധ്യമപ്രവർത്തകരും എത്തിച്ചേർന്നു. ഇത്തവണ നാലുദിനങ്ങളിലായാണ് മത്സരം. മത്സരം കാണാൻ നിരവധി പേർ എത്തുന്നതിനാൽ, ബഹ്റൈൻ വിമാനത്താവളത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നല്ല തിരക്കാണ്. യൂറോപ്യൻ രാജ്യങ്ങളിൽനിന്നും നൂറുകണക്കിന് കാറോട്ട പ്രേമികളാണ് ഇന്നലെമാത്രം എത്തിയത്.
ഗൾഫ് രാജ്യങ്ങളിൽനിന്നും നിരവധി പേർ എത്തുന്നുണ്ട്. മത്സരത്തിെൻറ ഭാഗമായി സുരക്ഷ കർശനമാക്കിയിട്ടുണ്ട്. മത്സരാർഥികൾക്കായി അതിവേഗ കാർഗോ സംവിധാനമാണ് ഏർപ്പെടുത്തിയത്. മത്സരം വീക്ഷിക്കാൻ എത്തുന്നവരടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ ഏറ്റവും മികച്ച സംവിധാനങ്ങളാണുള്ളത്. ട്രാഫിക് ഡയറക്ടറേറ്റും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ചാണ് ഇതിനായുള്ള പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
