ഫോർമുല വൺ ഡച്ച് ഗ്രാൻഡ് പ്രി വിജയം; മക് ലാറെൻ ടീമിന് അഭിനന്ദനപ്രവാഹം
text_fieldsഹോളണ്ടിൽ നടന്ന ഫോർമുല വൺ ഡച്ച് ഗ്രാൻഡ് പ്രിയിൽ വിജയിച്ച ബഹ്റൈനിൽ നിന്നുള്ള മക് ലാറെൻ ടീമിനോെടാപ്പം ആഹ്ലാദം പങ്കിടുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ
മനാമ: ഹോളണ്ടിൽ നടന്ന ഫോർമുല വൺ ഡച്ച് ഗ്രാൻഡ് പ്രി മത്സരത്തിൽ വിജയിച്ച ബഹ്റൈനിൽ നിന്നുള്ള മക് ലാറെൻ ടീമിന് അഭിനന്ദനപ്രവാഹം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ മത്സരം കാണാനായി എത്തിയിരുന്നു. മുംതലകാത് ഹോൾഡിങ് കമ്പനിയാണ് മക് ലാറെൻ ടീമിനെ സ്വന്തമാക്കിയിട്ടുള്ളത്.
അന്താരാഷ്ട്ര തലത്തിൽ കാറോട്ട മേഖലയിൽ ബഹ്റൈന് ലഭിക്കുന്ന മികച്ച നേട്ടമാണിതെന്ന് പ്രമുഖർ വിലയിരുത്തി.
ഈയൊരു നേട്ടത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, ശൂറ കൗൺസിൽ അധ്യക്ഷൻ അലി ബിൻ സാലിഹ് അസ്സാലിഹ്, പാർലമെന്റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം, ബി.ഡി.എഫ് കമാൻഡർ ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, ഹമദ് രാജാവിന്റെ മാധ്യമ ഉപദേഷ്ടാവ് നബീൽ യഅ്ഖൂബ് അൽ ഹമർ, ഹമദ് രാജാവിന്റെ പ്രതിനിധികളായ ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ, ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ വൈസ് ചെയർമാൻ ശൈഖ് ഫൈസൽ ബിൻ റാശിദ് ആൽ ഖലീഫ, കിരീടാവകാശിയുടെ ഉപദേഷ്ടാവ് ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ, കിരീടാവകാശിയുടെ റോയൽ കോർട്ട് മേധാവി ശൈഖ് സൽമാൻ ബിൻ അഹ്മദ് ബിൻ സൽമാൻ ആൽ ഖലീഫ, ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ആൽ ഖലീഫ, മുഹറഖ് ക്ലബ് ചെയർമാൻ ശൈഖ് അഹ്മദ് ബിൻ അലി ബിൻ അബ്ദുല്ല ആൽ ഖലീഫ, ഹമദ് രാജാവിന്റെ നയതന്ത്ര ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ, സുപ്രീം കമ്മിറ്റി ഫോർ അർബൻ പ്ലാനിങ് വൈസ് ചെയർമാൻ ശൈഖ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, നാഷനൽ ആർട്സ് കൗൺസിൽ വൈസ് ചെയർമാൻ തുർക്കി ബിൻ റാശിദ് ബിൻ ഈസ ആൽ ഖലീഫ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ അഭിവാദ്യങ്ങൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

