ആവേശം വാനോളം
text_fieldsഫോർമുല 1 ചാമ്പ്യൻഷിപ്പിന്റെ വെള്ളിയാഴ്ച നടന്ന പ്രാക്ടീസിൽനിന്ന്
മനാമ: ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്ക് തുടക്കമായി. ഫോർമുല 2, ഫോർമുല 3, പോർഷെ സ്പ്രിന്‍റ് ചലഞ്ച് മിഡിലീസ്റ്റ് മത്സരങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. വെള്ളിയാഴ്ച നടന്ന ഫോർമുല 1 ആദ്യ പ്രാക്ടീസ് മത്സരത്തിൽ ആൽഫാടോറിയുടെ പിയറി ഗാസ്ലി മുന്നിലെത്തി.ഫെറാരിയുടെ ചാൾസ് ലെക്ലാർക്ക്, കാർലോസ് സെയിൻസ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തത്.
മെഴ്സിഡസിന്‍റെ ജോർജ് റസൽ നാലാമതെത്തി. നിലവിലെ ചാമ്പ്യൻ റെഡ്ബുള്ളിന്‍റെ മാക്സ് വെസ്റ്റാപ്പൻ അഞ്ചാമതും ഏഴുതവണ ലോക ചാമ്പ്യനായ മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടൻ ഏഴാമതുമാണ് ഫിനിഷ് ചെയ്തത്.
വൈകീട്ട് നടന്ന രണ്ടാം പ്രാക്ടീസിൽ റെഡ്ബുൾ താരം മാക്സ് വെസ്റ്റാപ്പൻ ഒന്നാമതെത്തി. ആദ്യ പ്രാക്ടീസിന്‍റെ ആവർത്തനമായി ഫെറാരിയുടെ ചാൾസ് ലെക്ലർക്കും കാർലോസ് സെയിൻസും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.
ഉച്ചക്ക് നടന്ന എഫ് 2 ഫ്രീ പ്രാക്ടീസിൽ എം.പി മോട്ടോർ സ്പോർട്ടിന്‍റെ ഫെലിപ് ദ്രുഗോവിച്ച് ഒന്നാമതെത്തി. ഡാംസിന്‍റെ എയുമു ഇവാസ, റോയ് നിസാനി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. പ്രേമ റേസിങ്ങിനുവേണ്ടി മത്സരിക്കുന്ന ഇന്ത്യൻ താരം ജെഹാൻ ദാരുവാല ആറാമതായാണ് ഫിനിഷ് ചെയ്തത്. വൈകീട്ട് നടന്ന യോഗ്യത മത്സരത്തിൽ വെർച്ചോസി റേസിങ് താരം ജാക്ക് ദൂഹാൻ ഒന്നാമതെത്തി. ആർട്ട് ഗ്രാൻഡ്പ്രീയുടെ തിയോ പോർഷേർ രണ്ടാമതും ഹൈടെക് ഗ്രാൻഡ് പ്രീ താരം ജൂറി വൈപിസ് മൂന്നാമതുമെത്തി. ജെഹാൻ ദാരുവാല ഏഴാംസ്ഥാനത്ത് ഫിനിഷ് ചെയ്തു.രാവിലെ നടന്ന എഫ് 3 പ്രാക്ടീസിൽ ട്രൈഡെന്‍റിന്‍റെ റോമൻ സ്റ്റാനെക്ക് ഒന്നാമതെത്തി. 1:48:012 എന്ന മികച്ച ലാപ്ടൈം കുറിച്ച സ്റ്റാനെക്കിന് പിന്നിൽ പ്രേമ റേസിങ്ങിന്‍റെ ആർതർ ലേക്ലാർക്ക് രണ്ടാമതെത്തി.
ആർട്ട് ഗ്രാൻഡ്പ്രീയുടെ ജോർജീ സോസി രണ്ടാമതും ഫിനിഷ് ചെയ്തു. വൈകീട്ട് നടന്ന യോഗ്യതാ റൗണ്ടിൽ വാൻ ആമേഴ്സ്ഫൂർട്ട് ഡ്രൈവർ ഫ്രാങ്കോ കൊളാപിേന്‍റാ ഒന്നാമതെത്തി. ഡ്രൈന്‍റിന്‍റെ റോമൻ സ്റ്റാനെക്ക് രണ്ടാമതും എം.പി മോട്ടോർസ്പോർട്ടിന്‍റെ ഇന്ത്യൻ താരം കുഷ് മൈനി മൂന്നാമതുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

