Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫോ​ർ​മു​ല വ​ൺ...

ഫോ​ർ​മു​ല വ​ൺ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​ പ്രീ; ​ചാ​ൾ​സ്​ ലെ​ക്ല​ർ​ക്കി​ന്​ പോ​ൾ പൊ​സി​ഷ​ൻ

text_fields
bookmark_border
ഫോ​ർ​മു​ല വ​ൺ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​ പ്രീ; ​ചാ​ൾ​സ്​ ലെ​ക്ല​ർ​ക്കി​ന്​ പോ​ൾ പൊ​സി​ഷ​ൻ
cancel
camera_alt

ചാ​ൾ​സ്​ ലെ​ക്ല​ർ​ക്ക്, മാ​ക്സ്​ വെ​സ്റ്റാ​പ്പ​ൻ

മ​നാ​മ: ഫോ​ർ​മു​ല വ​ൺ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​ പ്രീ​യു​ടെ ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​രം ഞാ​യ​റാ​ഴ്ച ന​ട​ക്കും.

ശ​നി​യാ​ഴ്ച ന​ട​ന്ന യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ഫെ​റാ​രി​യു​ടെ ചാ​ൾ​സ്​ ലെ​ക്ല​ർ​ക്ക്​ പോ​ൾ പൊ​സി​ഷ​ൻ സ്വ​ന്ത​മാ​ക്കി.

നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​ൻ റെ​ഡ്​​ബു​ള്ളി​ന്റെ മാ​ക്സ്​ വെ​സ്റ്റാ​പ്പ​ൻ ര​ണ്ടാ​മ​തും ഫെ​റാ​രി​യു​ടെ കാ​ർ​ലോ​സ്​ സെ​യി​ൻ​സ്​ മൂ​ന്നാ​മ​തും ഫി​നി​ഷ്​ ചെ​യ്തു.

ഏ​ഴ്​ ത​വ​ണ ലോ​ക ചാ​മ്പ്യ​നാ​യ മെ​ഴ്​​സി​ഡ​സി​​ന്റെ ലൂ​യി​സ്​ ഹാ​മി​ൽ​ട്ട​ൺ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്​ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ ന​ട​ന്ന അ​വ​സാ​ന പ​രി​ശീ​ല​ന​ത്തി​ൽ മാ​ക്സ്​ വെ​സ്റ്റാ​പ്പ​നാ​ണ്​ മു​ന്നി​ലെ​ത്തി​യ​ത്.

ചാ​ൾ​സ്​ ലെ​ക്ല​ർ​ക്ക്​ ര​ണ്ടാ​മ​തും റെ​ഡ്​​ബു​ള്ളി​െ​ന്‍റ സെ​ർ​ജി​യോ പെ​രെ​സ്​ മൂ​ന്നാ​മ​തു​മാ​ണ്​ ഫി​നി​ഷ്​ ചെ​യ്ത​ത്. രാ​വി​ലെ ന​ട​ന്ന ഫോ​ർ​മു​ല 3 സ്​​പ്രി​ന്‍റ്​ റേ​സി​ൽ ഹൈ​ടെ​ക്​ ഗ്രാ​ൻ​ഡ്​ പ്രീ​യു​ടെ ഇ​സാ​ക്ക്​ ഹ​ദ്​​ജാ​ർ ഒ​ന്നാ​മ​തെ​ത്തി.

പ്രേ​മ റേ​സി​ങ്ങി​​ന്റെ ഒ​ലി​വ​ർ ബി​യ​ർ​മാ​ൻ ര​ണ്ടാം സ്ഥാ​ന​വും എം.​പി മോ​ട്ടോ​ർ സ്​​പോ​ർ​ട്ടി​ന്റെ അ​ല​ക്സാ​ണ്ട​ർ സ്​​മൊ​യ്​​ല​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. എം.​പി മോ​ട്ടോ​ർ സ്​​പോ​ർ​ട്ടി​നു​വേ​ണ്ടി ഇ​റ​ങ്ങി​യ ഇ​ന്ത്യ​ൻ താ​രം കു​ഷ്​ മൈ​നി 15ാമ​നാ​യാ​ണ്​ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ആ​റി​നാ​ണ്​ ഫോ​ർ​മു​ല 1 ഗ്രാ​ൻ​ഡ്​ പ്രീ ​അ​ര​ങ്ങേ​റു​ക. രാ​വി​ലെ 11.45ന്​ ​ഫോ​ർ​മു​ല 3 ഫീ​ച്ച​ർ റേ​സും 1.40ന്​ ​ഫോ​ർ​മു​ല 2 ഫീ​ച്ച​ർ റേ​സും ന​ട​ക്കും.

എ​ഫ്​ 2 സ്​​പ്രി​ന്‍റ്​ റേ​സ്​: ജെ​ഹാ​ൻ ദാ​രു​വാ​ല​ക്ക്​ ര​ണ്ടാം സ്ഥാ​നം

മ​നാ​മ: ബ​ഹ്​​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ ന​ട​ക്കു​ന്ന ഫോ​ർ​മു​ല 2 ചാ​മ്പ്യ​ൻ​ഷി​പ്പി​​ന്റെ സ്​​പ്രി​ന്‍റ്​ റേ​സി​ൽ ഇ​ന്ത്യ​ൻ താ​രം ജെ​ഹാ​ൻ ദാ​രു​വാ​ല​ക്ക്​ ര​ണ്ടാം സ്ഥാ​നം. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ലാ​ണ്​ പ്രേ​മ റേ​സി​ങ്ങി​നു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന ദാ​രു​വാ​ല മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​ത്. ട്രൈ​ഡ​ന്‍റ്​ താ​രം റി​ച്ചാ​ർ​ഡ്​ വെ​ഷൂ​റാ​ണ്​ മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ​ത്. ഫോ​ർ​മു​ല 2 ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ട്രൈ​ഡ​ന്‍റി​​ന്റെ ആ​ദ്യ ജ​യ​മാ​ണി​ത്.

വെ​ള്ളി​യാ​ഴ്ച ന​ട​ന്ന യോ​ഗ്യ​ത റൗ​ണ്ടി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ്​ ജെ​ഹാ​ൻ ദാ​രു​വാ​ല ഫി​നി​ഷ്​ ചെ​യ്ത​ത്. സ്​​പ്രി​ന്‍റ്​ റേ​സി​ൽ തു​ട​ക്കം മു​ത​ൽ ത​ന്നെ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യാ​ണ്​ ര​ണ്ടാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Formula One
News Summary - Formula One Bahrain Grand Pr
Next Story