‘ഫോര്‍മുല വണ്‍’: കാറോട്ട മത്സരത്തിന് ഇനി ദിവസങ്ങൾ മാത്രം
text_fieldsമനാമ: ‘ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻറ് പ്രി’ കാറോട്ട മത്സരത്തിന് ബഹ്റൈൻ ഒരുങ്ങുന്നു. രാജ്യത്തെ ഇൗ വർഷത്തെ ഏറ്റവും വലിയ പരിപാടിയായ ‘ഫോർമുല വൺ കാറോട്ടമത്സരം ഏപ്രിൽ ആറു മുതൽ എട്ടുവരെ ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ടിലാണ് നടക്കുക. 2004 മുതലാണ് ബഹ്റൈനിൽ ഇൗ രാജ്യാന്തര മത്സരം തുടങ്ങിയത്. അന്തർദേശീയ താരങ്ങളെയും കാറോട്ട പ്രേമികളെയും രാജ്യത്തേക്ക് ആകർഷിക്കുകയും പ്രാദേശിക സമ്പത്വ്യവസ്ഥയിലേക്ക് ദശലക്ഷക്കണക്കിന് ദിനാറിെൻറ ഒഴുക്ക് പ്രതീക്ഷിക്കുകയും ചെയ്യുന്ന കായിക വിനോദമായാണ് േഫാർമുല വണ്ണിനെ രാജ്യം നോക്കി കാണുന്നത്.
115 രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ മത്സരം കാണുന്നതിന് വിസക്കായി ഒാൺലൈൻ വഴി അപേക്ഷിച്ചിട്ടുണ്ട്. 67 രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ജി.സി.സി രാഷ്രടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ഓണ്‍ അറൈവല്‍ വിസ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സന്ദര്‍ശകര്‍ ഇപ്രാവശ്യമുണ്ടാകുമെന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്. ഫോര്‍മുല വണ്‍ മല്‍സരങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്നത്തെുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ ബഹ്റൈന്‍ എയര്‍പോര്‍ട്ടിലെ പാസ്പോര്‍ട്ട് വിഭാഗം ഒരുങ്ങിയതായി നാഷണാലിറ്റി-പാസ്പോര്‍ട്ട് ആൻറ് റെസിഡൻറ്സ് അഫയേഴ്സ് അതോറിറ്റിയിലെ പോര്‍ട്സ് വിഭാഗം ഡയറക്ടര്‍ ശൗഖി അസ്സുബൈഇ അറിയിച്ചിട്ടുണ്ട്. പരിപാടിയുടെ ഭാഗമായുള്ള അണിയറ പ്രവർത്തനങ്ങളെല്ലാം അടുക്കും ചിട്ടയോടും പുരോഗമിക്കുകയാണ്. ഇൗ ദിവസങ്ങളിൽ ആവശ്യമായ വൈദ്യസേവനത്തിനായി പ്രത്യേക സംഘത്തിനുള്ള പരിശീലനവും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
