Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2025 3:40 PM IST Updated On
date_range 11 Jun 2025 3:45 PM ISTപ്രശസ്ത സൗണ്ട് എൻജിനീയർ കപിൽ രഞ്ജി തമ്പാൻ കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsbookmark_border
മുൻ ബഹ്‌റൈൻ പ്രവാസിയും പത്തനംതിട്ട ജില്ലയിലെ മാരാമൺ സ്വദേശിയുമായ കപിൽ രഞ്ജി തമ്പാൻ (42) കാനഡയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. പ്രമുഖ സൗണ്ട് എൻജിനീയറാണ് കപിൽ.
കാനഡയിലെ കാലിഡോണിയ-ഹാമിൽട്ടൺ ഹൈവേയിൽ ഇന്നലെ ഉച്ചയ്ക്ക് 3:30 ഓടെയാണ് അപകടം നടന്നത്. അപകടസ്ഥലത്ത് നിന്ന് അത്യാഹിത വിഭാഗം കപിലിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരണം സ്ഥിരീകരിക്കുകയായിരുന്നു. ഈ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story